പണം നേടാന്‍ പീഡനകഥ കെട്ടിച്ചമച്ചു
ജല്‍ഗാവ്(മഹാരാഷ്ട്ര): സര്‍ക്കാറില്‍ നിന്നും ആശ്വാസ ധനം കിട്ടുന്നതിനായി യുവതിയും ഭര്‍തൃമാതാവുംകൂടി പീഡനകഥ കെട്ടിച്ചമച്ചു.
ജല്‍ഗാവ് ജില്ലയിലെ ഒരു ഗ്രാമത്തിലെ താമസക്കാരിയായ മീരാഭായി രാംജിസിഗ് ദേവ്‌റെയാണ് തന്നെ മുഖംമൂടിയിട്ട അജ്ഞാതര്‍ കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാരോപിച്ച് ചൊവ്വാഴ്‌ച പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ടശേഷമായിരുന്നു തന്നെ പീഡിപ്പിച്ചതെന്നാണ് മീരാഭായ് പറഞ്ഞിരുന്നത്.
എന്നാല്‍ പിന്നീട് ബുധനാഴ്‌ച പൊലീസിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ അവര്‍ സത്യം വെളിപ്പെടുത്തി. അഞ്ചുപേരെത്തി തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയാണുണ്ടായതെന്നും താന്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും മീരാഭായി വെളിപ്പെടുത്തി. മാത്രമല്ല സര്‍ക്കാറില്‍ നിന്നും പണം കിട്ടാന്‍ വേണ്ടി ഭര്‍തൃമാതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.
കോടതിയിലും ഇവര്‍ ഇക്കാര്യം ഏറ്റുപറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ തങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ ദയകാണിക്കണമെന്ന്‌് മീരയുടെ ഭര്‍ത്താവ് രാംജി സിംഗും മാതാവും കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.
ചൊവ്വാഴ്‌ച പരാതി നല്‍കിയതിനെത്തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ മീരാഭായിയെ മാനഭംഗപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു തെളിഞ്ഞത്. എന്നാല്‍ പിന്നീട് പൊലീസ് സൂപ്രണ്ട് ഇക്കാര്യം ശരിയായിരുന്നില്ലെന്നറിയിച്ചു.












Click it and Unblock the Notifications