ബസു പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു: വി.എസ്
ദില്ലി: മുതലാളിത്തത്തെക്കുറിച്ച് ജ്യോതി ബസു, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവരുടെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍. മുതലാളിത്ത താല്‍പര്യമുള്ള പത്രങ്ങളാണ് ഇതു ചെയ്‌തതെന്നും വി.എസ് പറഞ്ഞു.
മുതളാലിത്തത്തിന് വേണ്ടി ശക്തമായി വാദിക്കുന്ന നിലയിലേക്ക് കേരളത്തില്‍ കാര്യങ്ങള്‍ മാറിയതോടെയാണ് ഞാന്‍ പ്രതികരിച്ചത്. മുതലാളിത്തത്തിന് കുറ്റിയടിക്കാന്‍ ശ്രമിക്കുന്നവര്‍ കുറ്റിയും പറിച്ച് ഓടേണ്ടിവരുമെന്ന് പറഞ്ഞത് ഈ സാഹചര്യത്തിലാണ്. അതുശരിയുമാണ് - വി.എസ് വ്യക്തമാക്കി.
മുതലാളിത്തത്തിനെതിരായി സോഷ്യലിസത്തിലേയ്‌ക്ക് എടുത്തു ചാടുന്ന നയം സിപിഎമ്മിനില്ല. ആദ്യഘട്ടത്തില്‍ മുതലാളിത്തം വികസനം കൊണ്ടുവരുമെങ്കിലും പിന്നീട് അതികഠിനമായ ചൂഷണമാണ് അതുമൂലം നടക്കുക. അതിനാലാണ് ലോകത്തൊട്ടുക്കും ജനങ്ങള്‍ മുതലാളിത്തത്തിന് മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
മുതലാളിത്തേതര മാര്‍ഗമായ ജനകീയ ജനാധിപത്യമാണ് സോഷ്യലിസത്തിലേക്കുള്ള വഴി. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. സത്യസന്ധമായ നിലപാടാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്. ബുദ്ധിയുള്ളവര്‍ക്ക് ഇക്കാര്യം മനസ്സിലാകും- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications