ഒരു ലക്ഷത്തിന്റെ കാര്‍ 'തീപിടിച്ചു'
സിംഗൂര്‍ : ഒരു ലക്ഷത്തിന്റെ ടാറ്റാ കാറിനെ രാജ്യമെങ്ങും ആഘോഷിക്കുമ്പോള്‍ സിംഗൂരില്‍ നിന്നും പുറത്തു വരുന്നത് നാനോ കത്തിച്ച വാര്‍ത്ത.
പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ടാറ്റയുടെ കാര്‍ ഫാക്ടറി സ്ഥാപിക്കുന്നതിനെതിരെ തദ്ദേശ വാസികള്‍ സമരരംഗത്താണ്. ഇവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമവാസികളാണ് നാനോ കാറിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചത്.
ടാറ്റയ്ക്കെതിരെ മുദ്രാവാക്യം മുഴക്കിയ ജനം തങ്ങളുടെ ഭൂമി നഷ്ടപ്പെട്ടതിന്റെ രോഷം പുതിയ കാറിന്റെ ആഘോഷദിനത്തില്‍ പ്രകടിപ്പിക്കുകയായിരുന്നു.
സിംഗൂര്‍ കൃഷി ജമീന്‍ രക്ഷാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
സിംഗൂരില്‍ സ്ഥാപിക്കുന്ന കാര്‍ ഫാക്ടറിയില്‍ ഏതാണ്ട് 10000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ഉറപ്പു വരുത്തുമെന്നാണ് ടാറ്റ പറയുന്നത്.
ടാറ്റയ്ക്കു വേണ്ടി കര്‍ഷകരുടെ ഭൂമി ഏറ്റെടുത്ത് നല്‍കാനുളള തീരുമാനം ബംഗാളിലെ ഇടതു സര്‍ക്കാരിനും സിപിഎമ്മിനും ഏറെ ദാര്‍ശനികത്തലവേദന സൃഷ്ടിച്ചിരുന്നു. നന്ദിഗ്രാമില്‍ അരങ്ങേറിയ അക്രമവും സിംഗൂരിലെ ഭൂമി ഏറ്റെടുക്കലിന്റെ തുടര്‍ച്ചയായിരുന്നു.
![]()
![]()
![]()












Click it and Unblock the Notifications