Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ തീര്‍ത്ഥാടകയെ പൂജാരി അപമാനിച്ചു

ജയ്‌പൂര്‍: അമേരിക്കയില്‍ നിന്നെത്തിയ തീര്‍ത്ഥാടകയെ പുരോഹിതന്‍ അപമാനിച്ചതായി പരാതി. രാജസ്ഥാനില്‍ അജ്‌മീര്‍ ജില്ലയിലെ പുഷ്‌കാര്‍ പാപമോചിനി ക്ഷേത്രത്തിലെ പുജാരിയ്‌ക്കെതിരെയാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌.

മുപ്പത്തിയഞ്ചുകാരനായ പൂജാരി തന്നെ അപമാനിച്ചുവെന്നാരോപിച്ചാണ്‌ വിദേശ യുവതി പുഷ്‌കാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്‌. ഇരുപത്തിയെട്ടുകാരിയായ ബെകി മാസണ്‍ എന്ന യുവതി പുഷ്‌കാര്‍ തടാകക്കരയില്‍ പ്രാര്‍ത്ഥനനടത്തുന്നതിനിടെയാണ്‌ പൂജാരി കമന്റടിക്കുകയും അപരമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

പൂജാരിക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. കുന്നിന്‍മുകളിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ പൂജാരി പൂവ്‌ സമ്മാനിച്ചുകൊണ്ട്‌ ഐ ലവ്‌ യു എന്ന്‌ പറഞ്ഞ്‌ കയറിപ്പിടിക്കാന്‍ തുടങ്ങി. അയാളെ തള്ളിമാറ്റി ഞാന്‍ കുന്നിറങ്ങിയോടി ഹോട്ടലിലെത്തി-യുവതിയുടെ പരാതിയില്‍ പറയുന്നതിങ്ങനെയാണ്‌.

ഇതിനുമുമ്പ്‌ ഹരിയാനയില്‍ നിന്നെത്തിയ ഒരു ബസിലെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന്‌ 2007ല്‍ ഒരു വിദേശ വനിതയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതുമുതല്‍ സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന കയ്യേറ്റശ്രമങ്ങളുടെ പേരില്‍ പുഷ്‌കര്‍ വാര്‍ത്താകേന്ദ്രമാവുകയാണ്‌.

അതിന്‌ മുമ്പ്‌ മൂന്നാളുകള്‍ ചേര്‍ന്ന്‌ മറ്റൊരു വിദേശ വിനോദ സഞ്ചാരിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവവും ഇവിടെ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.
ജയ്‌പൂര്‍: ലണ്ടനില്‍ നിന്നുള്ള നാല്‍പതുകാരിയായ പത്രപ്രവര്‍ത്തകയെ ജയ്‌പൂരില്‍ ഗസ്‌റ്റ്‌ ഹൗസ്‌ ഉടമ മാനഭംഗപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌.

ബ്രിട്ടീഷ്‌ എംബസിയില്‍ നിന്നും ഇ-മെയിലില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന്‌ പൊലീസ്‌ ഇരുപത്തിയെട്ടുകാരനായ ഗസ്റ്റ്‌ ഹൗസ്‌ ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്‌.

ഉദയ്‌പൂരിലെ പര്‍ദേശി ഗസ്റ്റ്‌ ഹൗസില്‍ വച്ചാണത്രേ ഇവര്‍ക്കെതിരെ പീഡനം നടന്നത്‌. ഡിസംബര്‍ 23ന്‌ രാത്രിയിലാണ്‌ സംഭവം നടന്നതെന്ന്‌ പരാതിയില്‍ പറയുന്നു.

രാത്രിയില്‍ തണുപ്പുകാരണം ഒരു ബ്ലാങ്കറ്റ്‌ കൂടി നല്‍കാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ. അപ്പോള്‍ ഗസ്‌റ്റ്‌ ഹൗസ്‌ ഉടമതന്നെ വന്ന്‌ ബ്ലാങ്കറ്റ്‌ നല്‍കുകയും തുടര്‍ന്ന്‌ മാനഭംഗപ്പെടുത്തുകയുമായിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+