Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നശിക്കണമെന്ന മുരളിയുടെ ആശ നടക്കില്ല: ഉമ്മന്‍ ചാണ്ടി

പാലക്കാട്: കരുണാകരന്‍ മടങ്ങിവന്നാല്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്ക് വീണ്ടും തലപൊക്കുമെന്ന എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് കെ.മുരളീധരന്‍റെ ആശ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി.

രാജ്യത്തിന്‍റെ വികസനത്തിന് കോണ്‍ഗ്രസ് മാത്രമേ ഉള്ളൂവെന്ന കരുണാകരന്‍റെ പ്രസ്താവനയോട് യോജിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി

കരുണാകരന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതോടെ ഉമ്മന്‍ ‌ചാണ്ടി- ചെന്നിത്തല ഗ്രൂപ്പിന്‍റെ പ്രസക്തി നഷ്ടപ്പെട്ടെന്നും കരുണാകരന്‍ -ആന്‍റണി ഗ്രൂപ്പാവും ശക്തിപ്പെടുകയെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

മുരളീധരന്‍റെ ആശ നടക്കില്ല. കോണ്‍ഗ്രസ് നശിച്ച് കാണണമെന്നാണ് മുരളിയുടെ ആഗ്രഹം. ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളുവെന്ന കരുണാകരന്‍റെ പ്രസ്താവനയോ‍ട് പൂര്‍ണമായും യോജിക്കുകയാണ്.

മുന്‍ കൂട്ടി നിശ്ചയിച്ച ചില പരിപാടികള്‍ ഉണ്ടായിരുന്നതിനാലാണ് കഴിഞ്ഞ ദിവസം കരുണാകരന് കെപിസിസി ആസ്ഥാനത്തു നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാതിരുന്നത് . കോട്ടയത്തും ആലപ്പുഴയിലും മുന്പേ നിശ്ചയിച്ച പരിപാടികളുണ്ടായിരുന്നു- അദ്ദേഹം വ്യക്തമാക്കി

കരുണാകരന്‍ പാര്‍ട്ടിയില് എന്തുസ്ഥാനം നല്‍കുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യത്തെക്കുറിച്ച് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+