Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാര്‍ സിംഗര്‍: ഏഷ്യാനെറ്റിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം

Idea Star Singer inaugurationതിരുവനന്തപുരം: ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത പരിപാടി നടത്തുന്നവര്‍ക്കെതിരെ വഞ്ചന, ഗൂഡാലോച എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഏഷ്യാനെറ്റ്‌ ചെയര്‍മാന്‍ ഐഡിയ സ്റ്റാര്‍സിംഗര്‍ എന്ന പരിപാടിയുടെ നിര്‍മ്മാതാവ്‌, പരിപാടിയുടെ അവതാരക രഞ്‌ജിനി, വിധികര്‍ത്താക്കളായ എം.ജി ശ്രീകുമാര്‍, ശരത്‌, ഉഷാ ഉതുപ്പ്‌ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ്‌ ആറ്റിങ്ങല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി ഉത്തരവിട്ടിരിക്കുന്നത്‌.

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത പരിപാടിയിലൂടെ പ്രേക്ഷകരോട്‌ എസ്‌എംഎസ്‌ ചെയ്യാന്‍ ആവശ്യപ്പെടുകയും ഇതുവഴി പ്രേക്ഷകരെ ചൂഷണം ചെയ്യുകയും ചെയ്യുന്നുവെന്ന്‌ ആരോപിച്ച്‌ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്‌. ഒരു കൂട്ടം അഭിഭാഷകരാണ്‌ ചാനലിനെതിരെ കോടതിയെ സമീപിച്ചത്‌.

അന്യായമായ സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഗൂഡാലോചന നടത്തിയാണ്‌ പ്രതികള്‍ ഈ എസ്‌എംഎംസ്‌ തന്ത്രം പ്രയോഗിക്കുന്നതെന്ന്‌ ഹര്‍ജിയില്‍ ആരോപണമുണ്ട്‌. ഇവര്‍ മൊബൈല്‍ ഫോണ്‍ കമ്പനികളുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഈ പരിപാടിയിലേക്ക്‌ അയയ്‌ക്കുന്ന എസ്‌എംഎസിന്‌ രണ്ടിരട്ടി മുതല്‍ പത്തിരട്ടി രൂപവരെ അധിക ചാര്‍ജാണ്‌ ഈടാക്കുന്നത്‌.

ഇങ്ങനെ ലക്ഷക്കണക്കിന്‌ സന്ദേശങ്ങളിലൂടെ കോടികള്‍ ലാഭമുണ്ടാക്കുന്ന തന്ത്രം മറച്ചുവച്ചാണ്‌ വീണ്ടും മത്സരാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സന്ദേശം അയയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നത്‌. മാത്രമല്ല ഒരേ നമ്പറില്‍ നിന്നും ഈ പരിപാടിയിലേക്ക്‌ ഒന്നിലധികം എസ്‌എംഎസ്‌ അയക്കാമെന്നുള്ളതില്‍ നിന്നുതന്നെ സാമ്പത്തിക നേട്ടം മാത്രമാണ്‌ ലക്ഷ്യമെന്ന്‌ വ്യക്തമാണ്‌- ഹര്‍ജിയില്‍ ആരോപിക്കുന്നു.

പരിപാടിയുടെ അവതാരകയായ രഞ്‌ജിനി വിധികര്‍ത്താക്കള്‍ എന്നിവര്‍ മത്സരാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സന്ദേശം അയയ്‌ക്കണമെന്ന്‌ ആവശ്യപ്പെടുന്നുണ്ട്‌. അതിനാല്‍ ഇവരും കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+