കുമരകത്ത് വിദേശ ബാലികമാരെ പീഡിപ്പിച്ചു
കുമരകം: കുമരകത്തെ വിനോദസഞ്ചാരകേന്ദ്രത്തില്‍ കാനഡക്കാരായ പെണ്‍കുട്ടികളെ സെക്യൂരിറ്റി ജീവനക്കാരന്‍ ശാരീരികമായി പീഡിപ്പിച്ചതായി കേസ്.
പ്രതിയും സ്വകാര്യ ഏജന്‍സിയുടെ സെക്യൂരിറ്റി ജീവനക്കാരനുമായ ഷൈജു വര്‍ഗീസിനെ(27) കുമരം പൊലീസ് കസ്റ്റഡിയിലെടുത്തു. കുമരകത്തെ തെക്കുപടിഞ്ഞാറന്‍ കായല്‍ത്തീരത്തുള്ള ഒരു പ്രമുഖ ഹോട്ടലില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം നടന്നത്.
കാനഡയില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പമാണ് പന്ത്രണ്ടും പതിനാലും വയസ്സുള്ള കുട്ടികള്‍ കുമരകത്തെ റിസോര്‍ട്ടില്‍ എത്തിയത്. ബുധാഴ്‌ച രാവിലെ ബില്യാര്‍ഡ്‌സ് കളിക്കാനായി കുട്ടികള്‍ തനിയെ ബില്യാര്‍ഡ് കളിക്കാന്‍ സജ്ജീകരിച്ച മുറിയ്‌ക്കടുത്തെത്തി.
ബില്യാര്‍ഡ് കളിക്കുന്ന മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. അതിന്റെ താക്കോലെടുക്കാന്‍ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റിക്കാരനെ ഷൈജു പറഞ്ഞു വിട്ടു. തുടര്‍ന്ന് ഇയാള്‍ കുട്ടികളെ മുറിയുടെ മറ്റൊരു ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി ശാരീരികമായി ശല്യം ചെയ്‌തു.
ബാലികമാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ മറ്റ് ഹോട്ടല്‍ ജീവനക്കാര്‍ സംഭവമറിയുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കളും ഹോട്ടല്‍ അധികൃതരുമായി വാക്കേറ്റമുണ്ടായി. സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്നുള്ള അച്ഛനമ്മമാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങിയാണ് ഹോട്ടലധികൃതര്‍ കുമരകം പൊലീസില്‍ വിവരം അറിയിച്ചത്.
കുട്ടികളുടെ പിതാവ് പീറ്റര്‍ ജോണ്‍ മൈക്കിളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് കുമരകം എസ്‌ഐ സി.ജി സനല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷൈജുവിനെ അറസ്റ്റുചെയ്‌തത്. ഇയാളെ വ്യാഴാഴ്‌ച കുമരകം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മൂന്നാംക്ലാസ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications