Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരിക്കാന്‍ സര്‍ക്കാറിനെ പഠിപ്പിക്കാം: കരുണാകരന്‍

തിരുവനന്തപുരം: മൂന്നുമാസം അധികാരത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാവുകയാണെങ്കില്‍ ഭരിയ്‌ക്കുന്നത്‌ എങ്ങനെയാണെന്ന്‌ കാണിച്ചുതരാമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. കരുണാകരന്‍.

സര്‍ക്കാറിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെ കെപിസിസി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കരുണാകരന്‍.

തെറ്റുതിരുത്താതെ മുന്നോട്ടുപോയാല്‍ സര്‍ക്കാറിനെ പറഞ്ഞുവിട്ട്‌ പരിഹാരമുണ്ടാക്കാന്‍ കോണ്‍ഗ്രസിന്‌ കഴിയും. വരാനിരിക്കുന്ന ദിവസങ്ങള്‍ സമരതീഷ്‌ണമായിരിയ്‌ക്കും- കരുണാകരന്‍ ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാറിനെ താഴെയിറക്കുന്നതുവരെ സമരം തുടരുമെന്ന്‌ മാര്‍ച്ചില്‍ പങ്കെടുത്ത കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ പ്രവര്‍ത്തിക്കുന്നത്‌. സിപിഎം ഇപ്പോള്‍ മുതലാളിത്ത പാര്‍ട്ടിയായി മാറിയിരിക്കുകയാണ്‌- ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കളക്‌‌ടറേറ്റുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ആലപ്പുഴ കളക്ടറേറ്റിലേക്ക്‌ നടന്ന മാര്‍ച്ച്‌ അക്രമാസക്തമായി. പ്രവര്‍ത്തകര്‍ പൊലീസിനും കെഎസ്‌ആര്‍ടിസി ബസിനും നേര്‍ക്ക്‌ കല്ലെറിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+