പ്രണയം; ദളിതയുവാവിന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു
ഔറംഗബാദ്: കാമുകിയായ മറാഠി യുവതിയുമായി ഒളിച്ചോടിയ ദളിത യുവാവിന്റെ കണ്ണ് യുവതിയുടെ ബന്ധുക്കള്‍ ചൂഴ്‌ന്നെടുത്തു.
നാന്ദേഡ് ജില്ലയിലെ സാതേഗാവ് ഗ്രാമത്തിലെ ചന്ദ്രകാന്ത് ഗെയ്‌ക് വാദി(20)ന്റെ കണ്ണാണ് കാമുകിയായ പ്രേമലയുടെ ബന്ധുക്കള്‍ ചൂഴ്‌ന്നെടുത്തത്. ഡിസംബര്‍ 6ന് ഞായറാഴ്‌ചയാണ് സംഭവം നടന്നത്.
ചന്ദ്രകന്തും പ്രേമലയും ഡിസംബര്‍ 4ന് ആന്ധ്രപ്രദേശിലെ കാമറെഡ്ഡിയിലേയ്‌ക്കാണ് ഒളിച്ചോടിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അവിടെയെത്തി രണ്ടുപേരെയും തിരിച്ച് നാട്ടില്‍ കൊണ്ടുവന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കുകയായിരുന്നു. ഇവര്‍ക്ക് അഭയം നല്‍കിയ കൂട്ടുകാരന്‍ മിലിംഗ് ജോന്ദലെയുടെ കണ്ണും ബന്ധുക്കള്‍ ചൂഴ്‌ന്നെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.
സംഭവത്തിന്‌ശേഷം ചന്ദ്രകാന്തിനെ നാന്ദേഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാഴ്‌ചശക്തിവീണ്ടെടുക്കാന്‍ തീവ്രശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും അതിന് സാധ്യതകുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
പെണ്‍കുട്ടിയുടെ അഞ്ചു ബന്ധുക്കളെ പൊലീസ് അറസ്റ്റു ചെയ്‌തിരുന്നു. കോടതി ഇവരെ ജനുവരി പതിനാല് വരെ റിമാന്റ് ചെയ്‌തിരിക്കുകയാണ്.












Click it and Unblock the Notifications