ജൂഹൂ പീഡനം: പ്രതികള്‍ക്കുവേണ്ടി രാജ് താക്കറെ രംഗത്ത്
മുംബൈ: പുതുവത്സരരാത്രിയില്‍ മുംബൈയിലെ ജൂഹു കടപ്പുറത്ത് ജനക്കൂട്ടം സ്‌ത്രീകളെ അപമാനിച്ച കേസിന് രാഷ്ട്രീയ വഴിത്തിരിവ്.
രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന കുറ്റവാളികള്‍ക്കുവേണ്ടി രംഗത്തെത്തിയതോടെയാണ് കേസിന് രഷ്ട്‌്‌ട്രീയ പ്രസക്തി കൈവന്നത്.
കേസില്‍ പിടികൂടിയ പതിനാലുപേരും നിരപരാധികളാണെന്ന് കാണിച്ചുകൊണ്ട് രാജ് താക്കറെ ആഭ്യന്തര മന്ത്രിയ്‌ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികള്‍ക്കെതിരെയുള്ള കുറ്റം ഗുരുതരമായതിനാലാണ് സേന ഈ ആവശ്യവുമായി ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീലിനെത്തന്നെ സമീപിച്ചിരിക്കുന്നത്. വ്യാഴാഴ്‌ച പാട്ടിലിനെ കാണാനെത്തിയ പ്രതികള്‍ക്കൊപ്പം രാജ് താക്കറെയും എത്തിയിരുന്നു.
കേസിനെക്കുറിച്ച് ശരിയായ അന്വേഷണം നടത്തേണ്ടതുണ്ട്. ഇവര്‍ നിരപരാധികളാണെന്നും അന്വേഷണത്തില്‍ അത് തെളിയണമെന്നുമാണ് ഞാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്- മന്ത്രിയെ കണ്ടശേഷം രാജ് താക്കറെ പറഞ്ഞു.
മുംബൈയിലുള്ള അന്യസംസ്ഥാനക്കാരാണ്‌് സംഭവത്തിലെ പ്രതികളെന്ന് ശിവ സേന നേരത്തേതന്നെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരൊക്കെ ഇടപെട്ടാലും അന്വേഷണം നേരായ വഴിയ്‌ക്കുതന്നെ മുന്നോട്ടുപോകുമെന്നാണ് ആഭ്യന്തര മന്ത്രി പറയുന്നത്.
ആഭ്യന്തരമന്ത്രി ഇങ്ങനെ പറയുന്നുണ്ടെങ്കിലും പ്രതികള്‍ക്കുവേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പതിനാല് പ്രതികള്‍ക്കും കോടതി ജാമ്യമനുവദിച്ചിരുന്നു. തുടര്‍ന്ന് വ്യാഴാഴ്‌ച ജാമ്യം പുനപ്പരശോധിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് പ്രാദേശിക കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഫെബ്രുവരി നാലിന് പരിഗണിയ്‌ക്കും.
സംഭവം നടന്ന ശേഷം മാധ്യമങ്ങളിലും മറ്റും കണ്ട ഫോട്ടോകളെ മുന്‍നിര്‍ത്തി നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പതിമൂന്നുപേരെ അറസ്റ്റുചെയ്‌തത്. ഒരാള്‍ പത്രത്തില്‍ സ്വന്തം പടം കണ്ടതിനെത്തുടര്‍ന്ന് പൊലീസിന് കീഴടങ്ങുകയായിരുന്നു.


Click it and Unblock the Notifications