റിയാലിറ്റിയുടെ തിളക്കം കുറയുന്നു
ദില്ലി: പ്രേക്ഷകരെ വിഡ്‌ഢികളാക്കുന്ന വിഡ്‌ഢിപ്പെട്ടിയിലെ റിയാലിറ്റികള്‍ അധിക കാലം വാഴില്ലെന്ന് വിദഗ്‌ദ്ധര്‍. കുത്തനെ താഴുന്ന എസ്‌എസംഎസുകളും പ്രേക്ഷകരുടെ എണ്ണക്കുറവും ചൂണ്ടിക്കാണിച്ചാണ് ഈ പ്രവചനം.
കൂടുതല്‍ റിയാലിറ്റി ഷോകളുടെ വരവും പല റിയാലിറ്റി ഷോകളുടെ നിലവാരക്കുറവുമാണ് പ്രേക്ഷകരെ ഇതില്‍ നിന്നും അകറ്റുന്നത്. അടുത്ത കാലത്തായി റിയാലിറ്റി ഷോയിലേക്ക് എസ്‌എംഎസ് അയക്കുന്ന പ്രേക്ഷകരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവ് വന്നിട്ടുണ്ട്.
കൂടാതെ ടിആര്‍പി (ടെലിവിഷന്‍ റേറ്റിംഗ് പ്രോഗ്രാം)യിലുണ്ടായ ഇടിവും റിയാലിറ്റിയുടെ തിളക്കം മങ്ങിയതിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു.
എല്ലാ ചാനലുകളും ഒരേ തരത്തിലുള്ള പരിപാടികള്‍ ആരംഭിയ്‌ക്കുന്നതാണ് റിയാലിറ്റിയ്‌ക്ക് പെട്ടെന്ന് തിളക്കം നഷ്ടപ്പൊടന്‍ കാരണം. രാജ്യത്തൊട്ടാകെ 19500 കോടി രൂപയുടെ ടെലിവിഷന്‍ വിപണി ഉള്ളതെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 30% വരുമാനം റിയാലിറ്റി ഷോയില്‍ നിന്നുമാണ് ചാനലുകള്‍ക്ക് ലഭിയ്‌ക്കുന്നത്.
പരസ്യങ്ങള്‍ക്കു പുറമെ ഷോയോട് അനുബന്ധിച്ച് അയക്കുന്ന എസ്‌എംഎസുകളാണ് ചാനലുകളുടെ മറ്റൊരു പ്രധാന വരുമാന സോത്രസ്. എട്ടും പത്തും രൂപയാണ് ഒരോ എസ്‌എംഎസിനും വേണ്ടി ചാനലുകള്‍ ഈടാക്കുന്നത്.
എസ്‌എംഎസുകളിലെ തട്ടിപ്പും പ്രേക്ഷകര്‍ ഇപ്പോള്‍ മനസിലാക്കി തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ അയക്കുന്ന എസ്‌എംഎസുകള്‍ മത്സരത്തില്‍ വലിയ പ്രാധാന്യമില്ലായെന്നയറിവാണ് എസ്‌എംഎസുകള്‍ കുറയാനുള്ള കാരണം. ചാനലുകള്‍ എസ്എംഎസിലൂടെ തട്ടിപ്പ് നടത്തുന്നുവെന്നാരോപിച്ച് കോടതികളില്‍ കേസും നിലനില്‌ക്കുന്നുണ്ട്.












Click it and Unblock the Notifications