വിദ്യാര്‍ത്ഥിനിയ്‌ക്ക് പ്രണയലേഖനം: അധ്യാപകനെ അറസ്റ്റുചെയ്‌തു
ബാംഗ്ലൂര്‍: വിദ്യാര്‍ത്ഥിനിയ്‌ക്ക് പ്രണയ ലേഖനം നല്‍കിയ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിലെ ഹരലാലുസാന്ദ്ര ഗ്രാമത്തിലെ ഒരു ഹൈസ്‌കൂളിലാണ് സംഭവം നടന്നത്.
ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയ്‌ക്കാണ് അധ്യാപകന്‍ പ്രണയ ലേഖനം സമ്മാനിച്ചത്. അധ്യാപകന്റെ പ്രവൃത്തിയില്‍ പ്രകോപിതരായ ഗ്രാമീണര്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും ചെയ്‌തിട്ടുണ്ട്.
പ്രണയ ലേഖനം കൊടുക്കുന്നതിന് മുമ്പേ അധ്യാപകന്‍ ഇതേകുട്ടിയ്‌ക്ക് ഒരു ആശംസാ കാര്‍ഡ് നല്‍കിയിരുന്നുവത്രേ. രണ്ടുദിവസം മുമ്പാണ് പ്രണയ ലേഖനം നല്‍കിയത്. ഇയാള്‍ ഈ സ്‌കൂളില്‍ ജോലിക്കുകയറിയിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളു.
പ്രണയ ലേഖനം കണ്ട് ഭയന്ന കുട്ടി കാര്യം മാതാപിതാക്കളെ അറിയിച്ചു. ഇവര്‍ ഗ്രാമീണര്‍ക്കൊപ്പം വന്ന് ഇയാളെ മര്‍ദ്ദിക്കുകയും പീന്നീട് പൊലീസിലേല്‍പ്പിക്കുകയുമായിരുന്നു.
ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്‌തുകൊണ്ട് ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കുകയും കോടതി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications