കരുണാകരന്റെ യോഗത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കും
തിരുവനന്തപുരം: ഒടുവില്‍ കെ.കരുണാകരനും ഉമ്മന്‍ ചാണ്ടിയ്‌ക്കുമിടയിലുള്ള മഞ്ഞുരുകി. ഫ്രെബ്രുവരി ഒന്നിന് നടക്കുന്ന ലയന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കരുണാകരന്‍ ചാണ്ടിയെ ക്ഷണിച്ചു.
സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന ലീഡറുടെ അഭ്യര്‍ത്ഥനയ്‌ക്ക് മുന്നില്‍ ചാണ്ടി സമ്മതം മൂളി. വ്യാഴാഴ്‌ച രാത്രിയാണ് കരുണാകരന്‍ ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചത്.
കരുണാകരന്റെ തിരിച്ചുവരവ് ഉമ്മന്‍ ചാണ്ടിയ്‌ക്ക് അത്ര രസിച്ചിട്ടില്ലെന്ന് സൂചനയുണ്ടായിരുന്നു. അദ്ദേഹം തിരിച്ചുവരുന്നത് തടയാന്‍ ചാണ്ടി ആവുന്നതൊക്കെ ചെയ്‌തുവെന്നും റിപ്പോര്‍്‌ട്ടുകളുണ്ടായിരുന്നു.
കോണ്‍ഗ്രസില്‍ തിരിച്ചെത്തിയശേഷം കരുണാകരന് കെപിസിസി ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായിരുന്നു.
ഇതുചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് ചിലര്‍ അങ്ങനെയാണെന്നും ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം കാര്യമാക്കുന്നില്ലെന്നുമായിരുന്നു കരുണാകരന്റെ മറുപടി.
എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളുള്ളതുകൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നും ലീഡര്‍ മടങ്ങിവന്നതില്‍ ഒരെതിര്‍പ്പുമില്ലെന്നും പിന്നീട് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications