ഇന്റര്‍നെറ്റുവഴി അശ്ലീല പ്രചാരണം; വിദ്യാര്‍ത്ഥി അറസ്റ്റില്‍
പെരുമ്പാവൂര്‍: ഇന്റര്‍നെറ്റ് വഴി അശ്ലീല പ്രചാരണം നടത്തി രണ്ട് അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തിയ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റുചെയ്‌തു. മാറമ്പള്ളി എംഇഎസ് കോളെജ് വിദ്യാര്‍ത്ഥി നാദിര്‍ ജലീല്‍(20)ആണ് ഇന്റര്‍നെറ്റ് വഴി അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തിയത്.
ജലീല്‍ പലദിവസങ്ങളിലും ക്ലാസിലെത്തിയിരുന്നില്ലെന്ന വിവരം പിടിഎ യോഗത്തില്‍ രക്ഷിതാക്കളെ അറിയിച്ചതിലുള്ള പ്രതികാരം തീര്‍ക്കാനാണ് അശ്ലീല പ്രചാരണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പിടിഎ യോഗം നടന്ന ഡിസംബര്‍ അഞ്ചിന് തന്നെ ആലുവയിലെ ഒരു ഇന്റര്‍നെറ്റ് കെഫെയില്‍ നിന്ന് ആദ്യത്തെ ഫയല്‍ തയ്യാറാക്കി അച്ചു. ഒരു മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള ആറെണ്ണം അയച്ചിട്ടുണ്ടത്രേ. അധ്യാപികമാരെക്കുറിച്ചുള്ള അശ്ലീലക്കുറിപ്പുകള്‍ക്കൊപ്പം അവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകളും മറ്റൊരു സ്‌ത്രീയുടെ നഗ്നചിത്രവും ചേര്‍ത്താണ് ഫയലുകള്‍ തയ്യാറാക്കിയത്.
ഇവ കണ്ട് വിദേശത്തുനിന്നുംമറ്റും ആളുകള്‍ വിളിച്ചപ്പോഴാണ് അധ്യാപികമാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പല്‍ റൂറല്‍ എസ്‌പിയ്‌ക്കു പരാതി നല്‍കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടന്നത്.
ആലുവയിലും പൂങ്കുന്നത്തുമുള്ള കെഫേകളില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ പൊലീസ് പിടിച്ചെടുത്തു. വ്യാഴാഴ്‌ച രാത്രി പത്തുമണിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടിലാണ് പൊലീസ് പ്രതിയെ ഹാജരാക്കിത്. ജലീലിനെ രണ്ടാഴ്‌ചത്തേയ്‌ക്ക് ആലുവ സബ്‌ജയിലില്‍ റിമാന്റ് ചെയ്‌തു.












Click it and Unblock the Notifications