ക്രിസ്‌ത്യന്‍-എന്‍എസ്‌എസ് നേതൃത്വം ചര്‍ച്ചയ്‌ക്കില്ല.
കോട്ടയം: വിദ്യാഭ്യാസ പരിഷ്‌കരണത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി നടത്താനിരുന്ന യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് ക്രിസ്‌ത്യന്‍-നായര്‍ നേതാക്കളുടെ യോഗം തീരുമാനിച്ചു.
വ്യഴാഴ്‌ച ചങ്ങനാശേരി അരമനയില്‍ ചേര്‍ന്ന ഇരു വിഭാഗങ്ങളുടെയും നേതൃത്വമാണ് ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‌ക്കാനുള്ള തീരുമാനമെടുത്തത്. കെഇആര്‍ വിദ്യാഭ്യാസ പരിഷ്‌കരണ സമിതിയുടെ കരട് റിപ്പോര്‍ട്ടിനെക്കുറിച്ച് ക്രിസ്‌ത്യ-നായര്‍ സമുദായ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ സമുദായ നേതാക്കള്‍ ആശങ്കപ്പെട്ട തരത്തിലുള്ള കാര്യങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും അവരുടെ തെറ്റിദ്ധാരണയുമെന്നാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചത്. നിര്‍ദേശങ്ങളെക്കുറിച്ച് വന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സ്ഥിതിയ്‌ക്ക് 16ന് നടത്താന്‍ നിശ്ചയിച്ച യോഗത്തിന് പ്രസക്തിയില്ലെന്ന് യോഗം തീരുമാനിക്കുകായയിരുന്നു.
അന്തിമ റിപ്പോര്‍ട്ട് വന്നതിനു ശേഷം ചര്‍ച്ചയാകാമെന്ന നിലപാടാണ് യോഗം എടുത്തത്. ഈശ്വര വിശ്വാസവും ആചാരനുഷ്‌ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാനും ഇരു വിഭാഗങ്ങളും തീരുമാനിച്ചിട്ടുണ്ട്.
ക്രിസ്‌ത്യന്‍-നായര്‍ നേതാക്കള്‍ നല്‌കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഇതിന് മുമ്പ് രണ്ടു തവണ മുഖ്യമന്ത്രി വിളിച്ച യോഗം മാറ്റി വച്ചിരുന്നു.
ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍എസ്‌എസ്-ക്രിസ്‌ത്യന്‍ സമുദായങ്ങളിലെ ഉന്നത നേതാക്കള്‍ സംബന്ധിച്ചു












Click it and Unblock the Notifications