Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യലിസം അടിയന്തര ലക്ഷ്യമല്ല: കോടിയേരി

Kodiyeri Balakrishnanതിരുവനന്തപുരം: സോഷ്യലിസം നടപ്പാക്കുകയെന്നത്‌ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച്‌ അടിയന്തര ലക്ഷ്യമല്ലെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

ലോകത്ത്‌ ഒരു രാജ്യത്തും സോഷ്യലിസം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉടന്‍ സോഷ്യലിസം നടപ്പിലാക്കുകയെന്നത്‌ ആര്‍എസ്‌പിയുടെ ലക്ഷ്യമാണ്‌. അത്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സാമൂഹ്യ വീക്ഷണമല്ല- കോടിയേരി പറഞ്ഞു.

സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള യാത്രക്കിടയിലാണ്‌ സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നത്‌. ചൈനയില്‍ പോലും സോഷ്യലിസ്‌റ്റ്‌ വ്യവസ്ഥിതി യാഥാര്‍ത്ഥ്യമാക്കാന്‍ നൂറുവര്‍ഷമെങ്കിലുമെടുക്കുമെന്നാണ്‌ കണക്കാക്കുന്നത്‌.

ചൂഷണവും തിന്മയും നിറഞ്ഞ മുതലാളിത്ത വ്യവസ്ഥിതിയകറ്റി സോഷ്യലിസം കൊണ്ടുവരാനാണ്‌ കമ്യൂണിസ്‌റ്റുകാര്‍ ശ്രമിക്കുന്നത്‌. അതിനിടയില്‍ തിരഞ്ഞെടുപ്പ്‌ വരും കമ്യൂണിസ്റ്റുകാര്‍ മത്സരിച്ചെന്നും ജയിച്ചെന്നുമിരിക്കും.

ഒരു കമ്യൂണിസ്റ്റുകാരന്‍ പഞ്ചായത്ത്‌ പ്രസിഡന്റായാല്‍ സോഷ്യലിസം നടപ്പാക്കാത്തത്‌ എന്തെന്ന്‌ അദ്ദേഹത്തോട്‌ ചോദിക്കുന്നവര്‍ സോഷ്യലിസം പച്ചമരുന്നോ അങ്ങാടിമരുന്നോ അല്ലെന്ന്‌ അറിയാത്തവരാണ്‌. തിരഞ്ഞെടുപ്പ്‌ പ്രക്രിയയിലൂടെ മാത്രം സോഷ്യലിസം കൊണ്ടുവരാന്‍ സാധ്യമല്ല- അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ മൂന്നു സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന കമ്യൂണിസ്‌റ്റ്‌ സര്‍ക്കാറുകള്‍ സോഷ്യലിസ്‌റ്റ്‌ വിപ്ലവത്തിനുശേഷം സ്ഥാപിക്കപ്പെട്ടവയല്ല. അതിനാല്‍ത്തന്നെ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്‌ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഈ സര്‍ക്കാറുകള്‍ക്കാവില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്ന്‌ പരിമിതമായ കാര്യങ്ങള്‍ ചെയ്യാനാണ്‌ ഞങ്ങള്‍ ശ്രമിക്കുന്നത്‌- കോടിയേരി പറഞ്ഞു.

കേരള ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്‌ സ്റ്റാഫ്‌ അസോസിയേഷന്റെ വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+