Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകം കാല്‍ക്കീഴിലാക്കിയ ഹിലാരി വിട പറഞ്ഞു

hilaryവെല്ലിംഗ്‌ടണ്‍: ആദ്യമായി എവറസ്‌റ്റ്‌ കീഴടക്കി ലോകം തന്നെ തന്റെ കാല്‍ക്കീഴിലാക്കിയ എഡ്‌മണ്ട്‌ ഹിലാരി(88) തന്റെ ഐതിഹാസികമായ ജീവിതത്തോട്‌ വിട പറഞ്ഞു.

ഹിലാരിയുടെ മരണവാര്‍ത്ത ന്യൂസിലാന്‍ഡ്‌ പ്രധാനമന്ത്രി ഹെലന്‍ ക്ലാര്‍ക്ക്‌ സ്ഥീരികരിച്ചു. പക്ഷേ മരണ കാരണം പുറത്തു വിട്ടിട്ടില്ല. ന്യൂമോണിയയാണ്‌ മരണകാരണമെന്ന്‌ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

ജീവിരിക്കെ തന്നെ ഇതിഹാസമെന്നറിയപ്പെട്ട ഹിലാരി ഏറ്റവും പ്രസിദ്ധനായ ന്യൂസിലാന്‍ഡുകാരനാണ്‌. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായി ന്യൂസിലാന്‍ഡ്‌ അഞ്ചു ഡോളര്‍ നോട്ടില്‍ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്‌തിട്ടുണ്ട്‌.

1953ലാണ്‌ നേപ്പാള്‍ സ്വദേശിയായി ടെന്‍സിങ്‌ നോര്‍ഗെ ഷെര്‍പ്പെയുമൊത്ത്‌ ഹിലാരി 88850 അടി ഉയരമുള്ള എവറസ്റ്റ്‌ കൊടുമുടി കീഴടക്കിയത്‌. ഇരുവരും ഒരുമിച്ച്‌ എവറസ്‌റ്റ്‌ കീഴടക്കിയതെന്നാണ്‌ ഇവര്‍ എന്നും പറഞ്ഞിരുന്നത്‌.

എവറസ്‌റ്റ്‌ കീഴടക്കിയതു കൂടാതെ ഒട്ടേറെ സാഹസിക ഉദ്യമങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്‌. ദക്ഷിണ ധ്രുവവും ഹിമാലയത്തിലെ തന്നെ മറ്റു പല കൊടുമുടികളും ഹിലാരി കീഴടക്കിയിട്ടുണ്ട്‌.

ഹിമാലയത്തിന്റെ നിഴലില്‍ കഴിയുന്ന നേപ്പാളിലെ ഷെര്‍പ്പേകളുടെ ഉന്നമനത്തിനായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2003ല്‍ നേപ്പാള്‍ സര്‍ക്കാര്‍ പൗരത്വം നല്‌കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+