Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്‍ക്കത്ത ബറോ ബസാറില്‍ വന്‍ തീപിടുത്തം

 Kolkata fireകൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബറോ ബസാറിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ആയിരത്തോളം കടകള്‍ കത്തിനശിച്ചു.

ശനിയാഴ്‌ച പുലര്‍ച്ചെ 1.45നാണ്‌ തീപിടുത്തമുണ്ടായത്‌. തീയണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്‌. കുറഞ്ഞത്‌ മുപ്പത്തിയഞ്ച്‌ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്‌.

കൊല്‍ക്കത്തയിലെ രാജ്‌ഭവന്‍, ഈഡന്‍ ഗാര്‍ഡന്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ അകലെയാണ്‌ തീപിടുത്തമുണ്ടായത്‌. ആളുകള്‍ക്കാര്‍ക്കും അപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

കോടിക്കണക്കിന്‌ രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടാകാമെന്നാണ്‌ പൊലീസ്‌ കണക്കുകൂട്ടുന്നത്‌. കടകള്‍ക്കൊപ്പം ഏഴുവീടുകളും കത്തിനശിച്ചതായി സംശയിക്കുന്നുണ്ട്‌.

ജലക്ഷാമവും സ്ഥലത്തെ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതും അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്‌ സംഘത്തെ സ്ഥലത്ത്‌ നിയോഗിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+