ഗോവയില്‍ റഷ്യന്‍ ഡോക്ടര്‍ക്കെതിരെ മാനഭംഗശ്രമം
പനജി: കൊച്ചി, മുംബൈ, ജയ്‌പൂര്‍ എന്നീ നഗരങ്ങള്‍ക്കുപിന്നാലെ വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവയിലും വിദേശ വനിതയ്‌ക്കുനേരെ മാനഭംഗശ്രമം.
ഇരുപത്തിയേഴുകാരിയും ഡോക്ടറുമായ റഷ്യന്‍ വിനോദസഞ്ചാരിയെയാണ് തെക്കന്‍ ഗോവയിലെ ഉത്തോര്‍ഡ കടപ്പുറത്ത് വച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ കടപ്പുറത്ത് തട്ടുകട നടത്തുന്ന ആഗ്നലോ നെറോണയെന്ന മുപ്പത്തിരണ്ടുകാരനെ പൊലീസ് പിടികൂടി. ജനുവരി എട്ടിന് അതിരാവിലെ ഹോട്ടലിലേക്ക് പോവുകയായിരുന്ന സ്‌ത്രീയെ നെറോണ ജീപ്പില്‍ പിന്തുടര്‍ന്നു. ഇയാള്‍ ഇവരെ കടന്നുപിടിക്കുകയും വലിച്ച് തന്റെ ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കുകയും ചെയ്‌തു. പിടിവലിക്കിടെ സ്‌ത്രീയുടെ വസ്‌ത്രം കീറിയിരുന്നു.
അവിടെനിന്നും രക്ഷപ്പെട്ട സ്‌ത്രീ വെര്‍ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പൊലീസ് നെറോണയെ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ കോടതി പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇതിനിടെ ബുധനാഴ്‌ച സ്‌ത്രീ ഗോവവിട്ട് പോയിരുന്നു.












Click it and Unblock the Notifications