Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ: നാര്‍കോ അനാലിസിസ്‌ റിപ്പോര്‍ട്ട്‌ ഹാജരാക്കാന്‍ കോടതി

കൊച്ചി: സിസ്‌റ്റര്‍ അഭയ കേസില്‍ വൈദികനെയും കന്യാസ്‌ത്രീയെയും നാര്‍കോ അനാലിസിസിന്‌ വിധേയരാക്കിയതിന്റെ റിപ്പോര്‍ട്ട്‌ രണ്ടാഴ്‌ചയ്‌ക്കകം ഹാജരാക്കാന്‍ ഹൈക്കോടതി സിബിഐയോട്‌ ആവശ്യപ്പെട്ടു.

പരിശോധനയില്‍ നിന്നും മറ്റേതെങ്കിലും വ്യക്തികളുടെ പങ്കിനെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ടെങ്കില്‍ ആ വഴിയ്‌ക്ക്‌ അന്വേഷണം തുടരാനും കോടതി നിര്‍ദ്ദേശിച്ചു.

ഒരു കന്യാസ്‌ത്രീയുടെ കൊലപാതകത്തിന്‌ ഉത്തരവാദികളായവര്‍ എത്ര ഉന്നതരായാലും അവരെ നീതി പീഠത്തിന്‌ മുന്നിലെത്തിക്കണമെന്നും കോടതി പറഞ്ഞു.

ചീഫ്‌ ജുഡീഷ്യല്‍ കോടതിയിലും ഹൈക്കോടതിയിലും മുദ്രവച്ച കവറില്‍ വേണം റിപ്പോര്‍ട്ട്‌ നല്‍കാന്‍. യുക്തമായ സമയത്തല്ലാതെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്തരുത്‌. കേസിലെ ഏതെങ്കിലും കക്ഷികള്‍ക്ക്‌ റിപ്പോര്‍ട്ടിനെക്കുറിച്ചറിയാന്‍ അവകാശമുണ്ടാവില്ല- ഉത്തരവു പുറപ്പെടുവിച്ചു കൊണ്ട്‌ കോടതി വ്യക്തമാക്കി.

റിപ്പോര്‍ട്ട്‌ ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തെ സിബിഐ ശക്തമായി എതിര്‍ത്തു. എന്നാല്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നത്‌ കേസ്‌ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന സിബിഐയുടെ വാദം ഹൈക്കോടതി നിരസിച്ചു.

നാര്‍കോ പരിശോധനാഫലം ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട്‌ മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ഉത്തരവിട്ടിരിക്കുന്നത്‌. ജോമോന്റെ ഹര്‍ജിയിലെ മറ്റ്‌ ആവശ്യങ്ങള്‍ കോടതി നിരസിച്ചു.

കൂടുതല്‍ പേരെ നാര്‍കോ അനാലിസിസിന്‌ വിധേയമാക്കണമെന്ന്‌ ഹര്‍ജിക്കാരന്‌ നിര്‍ദ്ദേശിക്കാനാകില്ല. സംശയമുള്ള ഏതെങ്കിലും വ്യക്തിയുടെ പങ്ക്‌ പുറത്തുകൊണ്ടുവരാന്‍ മറ്റാരെയെങ്കിലും കൂടി പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ സിബിഐയ്‌ക്ക്‌ അഭിപ്രായമുണ്ടെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്‌. ഇത്‌ സിബിഐയുടെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ്‌- കോടതി പറഞ്ഞു.

സിബിഐ രാജ്യത്തെ പ്രധാന കുറ്റാന്വേഷണ ഏജന്‍സിയാണെന്നും അവരടെ അന്വേഷണത്തെ സംശയിക്കേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍















Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+