സഖാവേ, ഒരു കരിമീന്‍ ഫ്രൈയെട്!
ആലപ്പുഴ : സോഷ്യലിസം ഇപ്പോള്‍ വേണോ പിന്നെ മതിയോ എന്ന ചര്‍ച്ച കശുവണ്ടിപ്പരിപ്പ് കൊറിച്ചു കൊണ്ടായാല്‍ വിരോധമുണ്ടോ? അതും നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പാണെങ്കില്‍ ചര്‍ച്ച ലക്ഷ്യം കാണും.
സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്കും നേതാക്കള്‍ക്കും നെയ്യില്‍ വറുത്ത കശുവണ്ടിപ്പരിപ്പ് കൊറിക്കാന്‍ കൊടുത്തത് വിവാദമാവുകയാണ്. തൊഴിലാളി വര്‍ഗ നേതാക്കള്‍ കശുവണ്ടിപ്പരിപ്പ് തിന്നാന്‍ പാടുണ്ടോ എന്നാണ് പുതിയ ചോദ്യം.
ഉച്ചയൂണിന് കരിമീന്‍ ഫ്രൈയും കൊഞ്ചുകറിയും വിളമ്പിയതും മുതലാളിത്ത പാതയിലേയ്ക്കുളള പോക്കാണെന്നാണ് വിമര്‍ശനം. കാലം മാറുന്നതിനനുസരിച്ച് കോലവും മാറണമെന്ന് അടുത്തിടെ ഒരു പാര്‍ട്ടി നേതാവ് വ്യക്തമാക്കിയത് കരിമീനും അണ്ടിപ്പരിപ്പും കഴിച്ചുകൊണ്ട് ആലപ്പുഴക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്രേ!
സമ്മേളന പ്രതിനിധികള്‍ക്ക് വിതരണം ചെയ്ത കവറില്‍ സോപ്പ്, പേസ്റ്റ്, തോര്‍ത്ത് എന്നിവയ്ക്കു പുറമെയാണ് വിലകൂടിയ കശുവണ്ടിപ്പരിപ്പ് പായ്ക്കറ്റും ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതിനിധികള്‍ക്ക് ദാഹമകറ്റാന്‍ മധുരം ചേര്‍ത്ത് പ്രത്യേകം ക്രമീകരിച്ച കരിക്കിന്‍നീര് നല്‍കിയതും വിമര്‍ശനം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications