സുധാകരന്‍ കാട്ടാളനെന്ന് വിഎസ് പക്ഷം
ചേര്‍ത്തല : മന്ത്രി ജി സുധാകരന് കാട്ടാളന്റെ സ്വഭാവമാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം.
സുധാകരന്റെ സംസാരരീതി ശരിയല്ലെന്നും കാട്ടാളനെപ്പോലെയാണ് മന്ത്രി പെരുമാറുന്നതെന്നും വിഎസ് പക്ഷം കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുളള ചര്‍ച്ചയിലാണ് സുധാകരനെ എതിര്‍പക്ഷം രൂക്ഷമായി വിമര്‍ശിച്ചത്.
ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ പരാജയപ്പെട്ട മുന്‍ എംഎല്‍എ ടി കെ ദേവകുമാറിനെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചു. സ്വന്തം പെരുമാറ്റത്തിലെ വൈകല്യം കൊണ്ടാണ് ദേവകുമാര്‍ പരാജയപ്പെട്ടതെന്നായിരുന്നു വിമര്‍ശനം.
ദേവകുമാറടക്കം അഞ്ചു സിപിഎം സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത് കാലുവാരല്‍ മൂലമാണെന്ന് ജില്ലാ സെക്രട്ടറി പി കെ ചന്ദ്രാനന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എം പിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സി എസ് സുജാതയ്ക്കെതിരെയും പ്രതിനിധികള്‍ ആഞ്ഞടിച്ചു. തന്നിഷ്ടം പോലെയാണ് സുജാത പരിപാടികളില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി ഘടകങ്ങളോട് ഒന്നും ആലോചിക്കുന്നില്ലെന്നുമായിരുന്നു വിമര്‍ശനം. എംപിയെന്ന നിലയില്‍ മണ്ഡലത്തിന്റെ വികസനത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും ചില പ്രതിനിധികള്‍ ആരോപിച്ചു.
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications