സര്‍ക്കോസിയുടെ കാമുകി ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട്
പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് നിക്കോളാസ് സര്‍ക്കോസിയുടെ കാമുകിയും പ്രതിശ്രുത വധുവുമായ കാര്‍ല ബ്രൂണി ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ട്.
പാരിസിലെ ഡോക്ടര്‍മാരാണ് ജനുവരി ആദ്യ വാരത്തില്‍ നടത്തിയ സ്‌കാനിംഗില്‍ ബ്രൂണി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതായി സ്ഥിരീകരിച്ചത്.
ഒക്ടോബറില്‍ സിസിലയില്‍ നിന്നും വിവാഹമോചനം നേടിയ സര്‍ക്കോസി നവംബര്‍ 23ന് ഒരു പാര്‍ട്ടിയില്‍ വച്ചാണ് ബ്രൂണിയെ ആദ്യമായി കാണുന്നത്. ഇപ്പോള്‍ സര്‍ക്കോസിയുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ യാത്രകളിലെല്ലാം ബ്രൂണി കൂട്ടുപോകുന്നുണ്ട്.
താനും ബ്രൂണിയും തമ്മില്‍ ഗൗരവമേറിയ ബന്ധമാണെന്നും തങ്ങള്‍ ഫെബ്രുവരി 9ന് വിവാഹം കഴിയ്‌ക്കുമെന്നും സര്‍ക്കോസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ലക്ഷപ്രഭ്വിയായ നാല്‍പതുകാരി ബ്രൂണിയ്‌ക്ക് ആദ്യ ബന്ധത്തില്‍ ആറു വയസ്സുള്ള ഒരു മകനുണ്ട്.
അമ്പത്തിരണ്ടുകാരനായ സര്‍ക്കോസിയ്‌ക്കാകട്ടെ ആദ്യ വിവാഹത്തില്‍ കൗമാരപ്രായമെത്തിയ രണ്ടു ആണ്‍കുട്ടികളും പിന്നീട് സിസിലിയയുമായുള്ള ബന്ധത്തില്‍ പത്തുവയസ്സായ ഒരു മകനുമുണ്ട്.
ഫ്രഞ്ചുകാര്‍ തങ്ങളുടെ രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യജീവിത്തെക്കുറിച്ച് കൂടുതലറിയാന്‍ താല്‍പര്യപ്പെടാറില്ല. എന്നാല്‍ ബ്രൂണിയെ വിവാഹം ചെയ്യാതിരിക്കുകയും ബ്രൂണി കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്‌താല്‍ സര്‍ക്കോസിയ്‌ക്കെതിരെ അതികഠിനമായ വിമര്‍ശനമുയര്‍ന്നേയ്‌ക്കുമെന്നാണ് കരുതുന്നത്.
ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബ്രിട്ടന്‍ പത്രമായ 'ഡെയ്‌ലി മെയ്‌ലാ'ണ് ബ്രൂണി ഗര്‍ഭിണിയാണെന്ന കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.












Click it and Unblock the Notifications