Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ടസഹോദരങ്ങള്‍ തമ്മിലറിയാതെ വിവാഹം ചെയ്‌തു

ലണ്ടന്‍: സഹോദരങ്ങള്‍ തമ്മില്‍ അറിയാതെ വിവാഹം ചെയ്‌ത്‌ ജീവിക്കുക, ഓര്‍ക്കുമ്പോള്‍ത്തന്നെ പറഞ്ഞറിയിക്കാനാകാത്ത എന്തോ ഒരു ബുദ്ധിമുട്ട്‌ തോന്നുന്നില്ലേ? അപ്പോള്‍ ജീവിതത്തില്‍ ഇങ്ങനെ സംഭവിച്ച്‌ പോയാലോ?

ഇത്തരമൊരു ദുരനുഭവത്തിന്റെ കഥയാണ്‌ ബ്രിട്ടനിലെ ഒരു ഇരട്ടസഹോദരങ്ങളുടേത്‌‌. തങ്ങള്‍ സഹോദരങ്ങളാണെന്നോ ഇരട്ടകളാണെന്നോ അറിയാതെ ഇരുവരും വിവാഹം ചെയ്‌ത്‌ ജീവിച്ചുവരുകയായിരുന്നു. എന്നാല്‍ പിന്നീട്‌ ഇരട്ടകളായാണ്‌ തങ്ങള്‍ ജനിച്ചതെന്ന ആ സത്യം അവര്‍ മനസ്സിലാക്കി. പിന്നെ കൂടുതല്‍ ആലോചിക്കാതെ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു.

ബ്രട്ടീഷ്‌ പാര്‍ലമെന്റ്‌ അംഗമായ ഡേവിഡ്‌ അല്‍ട്ടണാണ്‌ ഈ ഇരട്ടകളുടെ കഥ ഡിസംബറില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌. പ്രകൃതി ദത്തമായ രീതിയിലല്ലാതെ ജന്മം നല്‍കുന്ന കുട്ടികളോട്‌ അവരുടെ യഥാര്‍ത്ഥ മാതാപിതാക്കളെക്കുറിച്ച്‌ പറയണമെന്ന തന്റെ വാദത്തിന്‌ ഉറപ്പുപകരാനാണ്‌ അല്‍ട്ടണ്‍ ഈ കഥ പറഞ്ഞത്‌.

ഒരു ഹൈക്കോടതി ജഡ്‌ജിയില്‍ നിന്നാണത്രേ ഇദ്ദേഹം ഈ ഇരട്ടകളുടെ കഥയറിയുന്നത്‌. ഇരട്ടകളായി ജനിച്ച ഇവരെ രണ്ടു കുടുംബങ്ങളാണത്രേ എടുത്ത്‌ വളര്‍ത്തിയത്‌. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു സഹോദരന്‍ തനിക്കുണ്ടെന്ന്‌ പെണ്‍കുട്ടിയും സഹോദരിയുണ്ടെന്ന്‌ ആണ്‍കുട്ടിയും അറിഞ്ഞില്ല.

വളര്‍ന്ന്‌ യൗവ്വനയുക്തരായ ഇവര്‍ ഒരിക്കല്‍ പരസ്‌പരം കണ്ടുമുട്ടി. ആദ്യകാഴ്‌ചയില്‍ത്തന്നെ പരസ്‌പരം പ്രണയം തോന്നിയ ഇരുവരും വിവാഹം ചെയ്‌തു. പിന്നീടെപ്പോഴാ ആണ്‌ ഇവര്‍ തങ്ങള്‍ ഒരേ മാതാപിതാക്കള്‍ക്ക്‌ ജനിച്ച കുട്ടികളാണെന്ന്‌ മനസ്സിലാക്കുന്നത്‌ അങ്ങനെ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു- അല്‍ട്ടണ്‍ വിശദീകരിച്ചു.

ദത്തെടുക്കല്‍, അന്യരില്‍ നിന്ന്‌ ബീജവും അണ്ഡവും സ്വീകരിച്ച്‌ കൃത്രിമമാര്‍ഗ്ഗത്തില്‍ ജന്മം നല്‍കുന്ന കുഞ്ഞുങ്ങള്‍ എന്നിവര്‍ ഭാവിയില്‍ എത്തിപ്പെട്ടേയ്‌ക്കാവുന്ന ഒരു അവസ്ഥയാണിതെന്ന്‌ അല്‍ട്ടണ്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു. അതിനാല്‍ത്തന്നെ ഇവരോട്‌ ജീവശാസ്‌ത്രപരമായി ഇവര്‍ക്ക്‌ ജന്മം നല്‍കിയവരക്കുറിച്ച്‌ പറഞ്ഞുകൊടുക്കേണ്ടതുണ്ടെന്നാണ്‌ അദ്ദേഹം വാദിക്കുന്നത്‌.

ഇത്തരം മിക്ക കേസുകളിലും കുട്ടികളോ ചിലപ്പോള്‍ കുട്ടികളെ വളര്‍ത്തുന്ന ദമ്പതികള്‍ തന്നെയോ അവരുടെ യഥാര്‍ത്ഥ മാതാപിതാക്കളെക്കുറിച്ച്‌ അറിയാറില്ല. മിക്കപ്പോഴും ഇടനിലക്കാര്‍വഴിയായിരിക്കും കാര്യങ്ങള്‍ നടക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+