ഭവനവായ്പാ നിരക്ക് കുറയ്ക്കുന്നു
ദില്ലി: രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക് ഭവനവായ്പാ നിരക്ക് കുറയ്ക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം പാദത്തിലാണ് വായ്പാനിരക്ക് കുറയ്ക്കുക.
പുതിയ ഉപഭോക്താക്കള്‍ക്കു പുറമെ നിലവില്‍ വായ്പയെടുത്തവര്‍ക്കും വായ്പാ നിരക്കില്‍ ആനുകൂല്യം ലഭിക്കുമെന്ന് ഐസിഐസിഐ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ.വി.കമ്മത്ത് പറഞ്ഞു.
അടുത്ത സാമ്പത്തിക വര്‍ഷം ആദ്യം ഭവന വായ്പാ നിരക്ക് കുറച്ചേക്കുമെന്ന് നേരത്തെ എച്ച്ഡിഎഫ് സി ചെയര്‍മാന്‍ ദീപക് പരേക് പറഞ്ഞിരുന്നു.












Click it and Unblock the Notifications