സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
കണ്ണൂര്‍: അഴീക്കോട് മീങ്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ നഗരസഭയിലും പുഴാതി, പള്ളിക്കുന്ന്, ചിറക്കല്‍, വളപട്ടണം, അഴീക്കോട് പഞ്ചായത്തുകളിലും ഞായറാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.
വലിയ പറമ്പ് സ്വദേശി മുക്രി ഹൗസില്‍ ധനേഷ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകവെ എട്ടംഗ സംഘം തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ ധനേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല നടത്തിയത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. നേരത്തെ സിപിഎം - ആര്‍എസ്‌എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണിത്.












Click it and Unblock the Notifications