വി.എസിന് വീണ്ടും തിരിച്ചടി
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലും ഔദ്യോഗിക പക്ഷത്തിനു മേധാവിത്തം. പുതിയ കമ്മിറ്റിയില്‍ വി.എസ് പക്ഷത്തെ ഏഴു പേര് മാത്രമാണുള്ളത്. ജില്ലാ സെക്രട്ടറിയായി പി.കെ.ചന്ദ്രാനന്ദന്‍ തുടരും.
ജില്ലാ സെക്രട്ടേറിയറ്റംഗം എംആര്‍ രാജശേഖരന്, കെ. കരുണാകരന്, കെ. രഘുപ്രസാദ്, വി.കെ. വാസുദേവന്‍, ജി. രാമകൃഷ്ണന്, പി.വി രാമനാഥന്, ശ്യാംസുന്ദര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. ഹരിപ്പാട് പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തോല്‍വിയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട് പിന്നീട് പോളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശപ്രകാരം തിരിച്ചെടുത്ത ഹരിപ്പാട് ഏരിയ സെക്രട്ടറി എം. സത്യപാലനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പിണറായി പക്ഷത്തുനിന്ന് അഞ്ചു പേരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 44 സംസ്ഥാന സമ്മേളനപ്രതിനിധികളില്‍ വിഎസ് പക്ഷത്തു നിന്നുള്ളത് എട്ടു പേര് മാത്രം.