കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; വിദേശി അറസ്റ്റില്‍
മുംബൈ: കുട്ടികളുടെ നഗ്നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ച വിദേശ പൗരനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്‌തു. ബല്‍ജിയം പൗരനായ വെല്‍ഡെല നൊറൊ ഗെയ്‌ടണ്‍ ആണ് ഞായറാഴ്‌ച ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.
ഇയാളെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ റിമാന്റ് ചെയ്‌തു. ഇയാളുടെ പാസ്‌പോര്‍ട്, ക്യാമറ, ലാപ്‌ടോപ് കമ്പ്യൂട്ടര്‍, മെമ്മറി ചിപ് എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മെമ്മറി ചിപ്പില്‍നിന്നും കുറ്റകരമായ തെളിവുകള്‍ കണ്ടെത്തിയതായി ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
തെരുവുകളിലും ചേരികളിലും താമസിക്കുന്ന പാവപ്പെട്ട കുട്ടികളെ പണവും ചോക്ലേറ്റുകളും ചിലപ്പോള്‍ മോഡലിംഗില്‍ അവസരവും നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണത്രേ ഇയാള്‍ നഗ്നചിത്രങ്ങള്‍ക്ക് പോസ് ചെയ്യിക്കുന്നത്.
ഇതിന് തയ്യാറാവുന്ന കുട്ടികളെ അന്ധേരില്‍ ഇയാള്‍ താമസിക്കുന്ന വാടകക്കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് നഗ്നരാക്കി ഫോട്ടോകള്‍ എടുക്കുന്നത്. പിന്നീട് ഇവ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നു.
നഗ്നചിത്രങ്ങള്‍ക്കായി ഉപയോഗിക്കുന്ന കുട്ടികളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്‌തിട്ടുണ്ടോയെന്നും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ കുട്ടികളെ കടത്തുന്നുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒപ്പംതന്നെ ഈ ജോലിക്ക് മറ്റാരെങ്കിലും ഇയാള്‍ക്കൊപ്പമുണ്ടോയെന്നുകാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.












Click it and Unblock the Notifications