കുറ്റം ചെയ്യാതെ 50 ദിവസം ജയിലില്‍
ദില്ലി: കുറ്റം ചെയ്യാതെ 50 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നതിന് സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍ പൂന പൊലീസിനെതിരെ കേസ് നല്‍കി.
ബാംഗ്ലൂരില്‍ സോഫ്റ്റ്വേര്‍ എഞ്ചിനീയറായ ലക്ഷ്മണ കൈലാസാണ് പരാതിക്കാരന്‍. 2007 ആഗസ്ത് 31നാണ് ഐടി നിയമ പ്രകാരം ബാംഗ്ലൂരിലെ വീട്ടില്‍ നിന്നും ലക്ഷ്മണയെ പൂന പൊലീസിന്റെ എട്ട് പേരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
ഓര്‍ക്കുട്ടില്‍ ഛത്രപതി ശിവാജിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ നല്‍കിയെന്നതിന്റെ പേരിലാണ് ലക്ഷ്മണയെ അറസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കളായ ഭാരതി എയര്‍ടെല്‍ നല്കിയ ഐപി അഡ്രസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായത്. എയര്‍ടെല്‍ നല്കിയ ഐപി അഡ്രസ് യഥാര്‍ത്ഥത്തില്‍ ലക്ഷ്മണയുടേതായിരുന്നില്ല.
50 ദിവസം യാര്‍വാഡ ജയിലില്‍ കഴിയേണ്ടി വന്ന ലക്ഷ്മണക്ക് പൊലീസിന്റെ പീഡനം നേരിടേണ്ടി വന്നു. ഭക്ഷണം കഴിക്കാനും വിസര്‍ജനം നടത്താനും ഒരേ പാത്രം ഉപയോഗിക്കാന്‍ പോലും നിര്‍ബന്ധിതനായിയെന്ന് ലക്ഷ്മണ പറയുന്നു. യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് 2007 സപ്തംബര്‍ 21നാണ് ലക്ഷ്മണയെ വെറുതെ വിട്ടത്.
ഭാരതി എയര്‍ടെല്‍, മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല് സെക്രട്ടറി (ആഭ്യന്തരം), അസിസ്റ്റന്റ് കമ്മിഷണര്‍ ഒഫ് പൊലീസ് (സൈബര്‍ ക്രൈം യൂണിറ്റ്, പൂനാ പൊലീസ്) എന്നിവര്‍ക്ക് ലക്ഷ്മണ ഞായറാഴ്ച നോട്ടീസയച്ചു.
20 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ലക്ഷ്മണയുടെ ആവശ്യം. ദേശീയ മനുഷ്യാവകാശ കമ്മിഷന് പരാതിയുടെ കോപ്പി അയച്ചിട്ടുണ്ട്.












Click it and Unblock the Notifications