Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമങ്ങളില്‍ രാജ്യത്ത്‌ ഒന്നാം സ്ഥാനം കണ്ണൂരിന്‌

Kannur District Mapദില്ലി: ആത്മഹത്യയുടെയും ഹര്‍ത്താലുകളുടെയും റക്കോര്‍ഡിന്‌ പിന്നാലെ ആക്രമങ്ങളുടെയും ഏറ്റമുട്ടലുകളുടെയും റക്കോര്‍ഡും കേരളത്തിന്‌. രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്ക്‌ കുപ്രസിദ്ധിനേടിയ കണ്ണൂരാണ്‌ രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ വെട്ടും കൊലയും അക്രമങ്ങളും നടക്കുന്ന ജി്‌ല്ലകളില്‍ ഒന്നാം സ്ഥാനത്ത്‌.

നാഷണല്‍ ക്രൈം റക്കോര്‍ഡ്‌ ബ്യൂറോയുടെ കണക്കനുസരിച്ച്‌ 2006ല്‍ 737 അക്രമക്കേസുകളാണ്‌ കണ്ണൂരില്‍ രജിസ്‌റ്റര്‍ ചെയ്‌തത്‌. സിപിഎം-ആര്‍എസ്‌എസ്‌ ഏറ്റുമുട്ടലുകളില്‍ ഇരുഭാഗത്തുനിന്നുമായി കുറഞ്ഞത്‌ 150 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനമാണ്‌ കേരളത്തിന്‌. 2006ല്‍ 6365 അക്രമക്കേസുകളാണ്‌ കേരളത്തിലാകെ രജിസ്റ്റര്‍ ചെയ്‌തത്‌. ഏറ്റവും കൂടുതല്‍ കേസുകള്‍ ബീഹാറിലാണ്‌, 8259. രണ്ടാംസ്ഥാനത്ത്‌ മഹാരാഷ്ട്രയാണ്‌, ഇവിടെ 7453 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ കേരളത്തിന്‌ തന്നെയാണ്‌ ഒന്നാം സ്ഥാനം. ഒരു ലക്ഷം ആളുകളില്‍ 20.19 ശതമാനം പേര്‍ ഇവിടെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ഇതിന്റെ ദേശീയ ശരാശരിയാകട്ടെ 5.82 ശതമാനം മാത്രമാണ്‌.

ഏറ്റവും കൂടുതല്‍ തീവെപ്പുകള്‍ നടന്ന സംസ്ഥാനങ്ങളില്‍ കേരളം അഞ്ചാം സ്ഥാനത്താണ്‌. 435 തീവെപ്പുകേസുകളാണ്‌ കൊച്ചുകേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തത്‌. ലഹള, തീവെപ്പ്‌ കേസുകളില്‍ രാജ്യത്ത്‌ 0.7 ശതമാനം വര്‍ധനയാണ്‌ രേഖപ്പെടുത്തിയത്‌.

2005ല്‍ 64,686 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ 2006ല്‍ 65,121 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഇതില്‍ 47 ശതമാനം കേസുകളും കേരളം, ബീഹാര്‍, മഹാരാഷ്ട്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലാണ്‌ രജിസ്റ്റര്‍ചെയ്‌തത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+