കുതിരകയറ്റം ഇനി റുഷ്ദിക്കു മേല്‍
ദില്ലി: തസ്മീമാ നസ്രീനെതിരെയുണ്ടായ പ്രതിഷേധത്തിന്റെ വിവാദ കൊടുങ്കാറ്റിനു തൊട്ടുപിന്നാലെ സല്‍മാന്‍ റുഷ്ദിയ്ക്കെതിരെയും പ്രതിഷേധം. സമാജ് വാദി പാര്‍ട്ടിയാണ് റുഷ്ദി മുംബൈ വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.
മുസ്ലിങ്ങള്‍ക്ക് അനുകൂലമായ നിലപാടുകളെടുക്കുക എന്ന നയമാണ് കുറെക്കാലമായി സമാജ് വാദി പാര്‍ട്ടിയുടെ തുറുപ്പുചീട്ട്. യുപിയില്‍ സമാജ് വാദിയുടെ പ്രധാന വോട്ട് ബാങ്ക് മുസ്ലീങ്ങളും ന്യൂനപക്ഷങ്ങളുമാണ്. ഈയൊരു വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണ് റുഷ്ദിക്കെതിരായ പ്രതിഷേധത്തിലും പ്രതിഫലിച്ചത്.
ഞായറാഴ്ച നടന്ന പ്രതിഷേധ ജാഥയ്ക്കിടെ റുഷ്ദിയുടെ കോലം കത്തിച്ചു. റുഷ്ദിക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കിയ കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി. സാത്താന്റെ വചനങ്ങള്‍ എന്ന റുഷ്ദിയുടെ വിവാദ കൃതിയ്ക്കെതിരെ നടന്ന 1989ലുണ്ടായ പ്രതിഷേധപ്രകടനത്തിനു നേരെ നടത്തിയ പൊലീസ് വെടിവയ്പില്‍ 12 മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം റുഷ്ദിക്കാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
പരമേശ്വര്‍ ഗോദ്റെജിന്റെ ക്ഷണം സ്വീകരിച്ച് എയ് ഡ്സിനെതിരായ ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനാണ് റുഷ്ദി മുംബൈയിലെത്തിയത്.












Click it and Unblock the Notifications