ശ്രേയ തുണിയുടുത്തത് ശരിയായില്ല
ചെന്നൈ: ശിവാജിയില്‍ രജനീകാന്തിന്റെ നായികയായ ശ്രേയയ്ക്കെതിരെ ഹിന്ദു മക്കള്‍ കക്ഷി പൊലീസിന് പരാതി നല്‍കി. ശിവാജിയുടെ പ്രദര്‍ശനം 175-ാം ദിവസം പിന്നിട്ടതിന്റെ ആഘോഷച്ചടങ്ങിലെത്തിയ ശ്രേയയുടെ വസ്ത്രധാരണത്തെ ചൊല്ലിയാണ് പരാതി.
ഹിന്ദു സംസ്കാരത്തെ അവഹേളിക്കുന്ന തരത്തിലാണ് ശ്രേയ വസ്ത്രം ധരിച്ചതെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
മുഖ്യമന്ത്രി കരുണാനിധി ചടങ്ങില്‍ പങ്കെടുത്തിരുന്നു. കരുണാനിധി ശിവാജിയില്‍ അഭിനയിച്ച താരങ്ങള്‍ക്കും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മൊമന്റോ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
ഒരു ചടങ്ങില്‍ ഹിന്ദു ദേവതയെ അവഹേളിച്ചുവെന്ന് ആരോപിച്ച് നടി ഖുശ് ബുവിനെതിരെ നേരത്തെ ഹിന്ദു മുന്നണി പരാതി നല്‍കിയിരുന്നു. കുശ് ബുവിനു ശേഷം ഹിന്ദു സംഘടനകളുടെ കണ്ണിലെ കരടാവുകയാണ് നടി ശ്രേയയും.












Click it and Unblock the Notifications