സാഫല്യ നിറവില്‍ മോഡി ഗുരുവായൂരില്‍
ഗുരുവായൂര്‍ : മൂന്നാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ ആഗ്രഹസാഫല്യത്തില്‍ നരേന്ദ്ര മോഡി ഗുരുവായൂരപ്പനെ തൊഴാനെത്തി.
തിങ്കളാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് മോഡി ക്ഷേത്രത്തിലെത്തിയത്. ബ്ലാക്ക്ക്യാറ്റ് കമാന്റോകളുടെ അകമ്പടിയോടെയാണ് മോഡി ക്ഷേത്രത്തിലെത്തിയത്. കദളിപ്പഴവും താമരപ്പൂവുംകൊണ്ട് മോഡി തുലാഭാരം നടത്തി. 92 കിലോ കദളിപ്പഴവും താമരയുമാണ് തുലാഭാരം തൂക്കുന്നതിന് ഉപയോഗിച്ചത്.
കദളിപ്പഴവും പട്ടുകോണകവും പീതാമ്പരപ്പട്ടും സോപാനത്ത് സമര്‍പ്പിച്ചു. പാല്‍പ്പായസവും ഇരുമുടി മാലയും അവിലും ക്ഷേത്രത്തില്‍ വഴിപാട് നടത്തി. അന്നദാനത്തിനായി ആയിരം രൂപ ദേവസ്വത്തിലടച്ചു. അരമണിക്കൂറിലേറെ മോഡി ക്ഷേത്രത്തിലുണ്ടായിരുന്നു.
മോഡി ക്ഷേത്ര സന്ദര്‍ശനം നടത്തുന്ന വേളയില്‍ മറ്റു ഭക്തജനങ്ങളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചില്ല. സുരക്ഷയുടെ ഭാഗമായായിരുന്നു ഈ നടപടി.












Click it and Unblock the Notifications