Get Updates
Get notified of breaking news, exclusive insights, and must-see stories!

പണം വകമാറ്റി ചെലവഴിച്ചിട്ടില്ലെന്ന് സുധാകരന്‍

ശബരിമല: സേവനത്തിന്റെ കാര്യത്തില്‍ മാതാ അമൃതാനന്ദമയിയെ കണ്ടുപടിക്കണമെന്ന്‌ ദേവസ്വം മന്ത്രി ജി.സുധാകരന്‍.

അമൃതാനന്ദമയി മഠത്തിന്റെ നടത്തിപ്പും പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സന്നിധാനത്ത്‌ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ കീഴിലുള്ള ക്ഷേത്രങ്ങളിലെ പണം വകമാറ്റി ചെലവഴിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണ്‌. ശബരിമലയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന്‌ ബാധ്യതയുണ്ട്‌. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ സര്‍ക്കാര്‍ അതു നിറവേറ്റും. തിങ്കളാഴ്‌ച നടക്കുന്ന മകരവിളക്കിന്‌ മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി- സുധാകരന്‍ പറഞ്ഞു.

ഈ തീര്‍ത്ഥാടനകാലത്ത്‌ അരവണ വിതരണത്തിലൂടെ ദേവസ്വത്തിന്‌ മൂന്നു കോടി രൂപ ലഭിച്ചു. ഇപ്രാവശ്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഒരുകോടിപതിനേഴ്‌ലക്ഷം രൂപയുടെ വര്‍ധനയുണ്ടായി. 64 ദിവസംകൊണ്ട്‌ മൂന്നേകാല്‍ കോടി തീര്‍ത്ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി.

ശബരിമലയുടെ ചരിത്രത്തില്‍ ആദ്യമായി ഞായറാഴ്‌ച(ജനുവരി 13) 1,18,000 ടിന്‍ അരവണ വിതരണം ചെയ്‌തു. ചൊവ്വാഴ്‌ച മുതല്‍ 10 ടിന്‍ അരവണ നല്‍കും. അരവണയുടെ കാര്യത്തില്‍ സിഡ്‌കോ കാണിച്ച വഞ്ചനായണ്‌ സര്‍ക്കാറിന്‌ ദുഷ്‌പേരുണ്ടാക്കിയത്‌. നിലവാരമില്ലാത്ത ടിന്നുകളാണ്‌ സിഡ്‌കോ വിതരണത്തിനെത്തിച്ചത്‌- മന്ത്രി കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+