Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനക്കേസ്‌: കഥ കെട്ടിച്ചമച്ചതെന്ന്‌ ഡോക്ടര്‍

Doctor Vijay Sharmaമുംബൈ: വാര്‍ത്താ ലേഖികയെയും വീട്ടമ്മയെയും താന്‍ പീഡിപ്പിച്ചുവെന്നു പറയുന്ന കഥകള്‍ കെട്ടിച്ചമച്ചതാണെന്ന്‌ സൗന്ദര്യ ശസ്‌ത്രക്രിയാ വിദഗ്‌ധനുമായ ഡോക്ടര്‍ വിജയ്‌ ശര്‍മ്മ.

ഇയാളുടെ പീഡനത്തിനിരകളായ ചാനല്‍ പ്രവര്‍ത്തകയുടെയും വീട്ടമ്മയുടെയും പരാതിയെത്തുടര്‍ന്ന്‌ ഇയാളെ ഖാര്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. മുംബൈയിലെ പ്രമുഖരുടെയില്‍ പ്രശസ്‌തനാണ്‌ വിജയ്‌ ശര്‍മ്മ. ബോളിവുഡ്‌ താരങ്ങള്‍ മുതല്‍ പലരും ഇയാളില്‍ നിന്നും ചികിത്സ സ്വീകിരച്ചിട്ടുണ്ടത്രേ. ശര്‍മ്മയുടെ ഭാര്യയും ഡോക്ടറാണ്‌.

താന്‍ നിരപരാധിയാണെന്ന്‌ വെളിപ്പെടുത്തുന്നതിനായി ഇയാള്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ കഴിയാതെ ഡോക്ടര്‍ അഞ്ചുമിനിറ്റുകൊണ്ട്‌ സമ്മേളനം അവസാനിപ്പിച്ചു. ഞാന്‍ നിരപരാധിയാണ്‌. എനിക്കെതിരായ കേസ്‌ അപകീര്‍ത്തിപ്പെടുത്തുനായി കെട്ടിച്ചമച്ചതാണ്‌. ആഴ്‌ചകള്‍ക്കുള്ളില്‍ സത്യം പുറത്തുവരും. എന്നെ അപമാനപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ ഞാന്‍ നിയമനടപടി സ്വീകരിക്കും- ഡോക്ടര്‍ പറഞ്ഞു.

തനിക്കെതിരെ പരാതിയുമായെത്തിയ വീട്ടമ്മയ്‌ക്ക്‌ മാറിടം മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയിരുന്നുവെന്നും ഇതില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന്‌ ഏതാനും ആഴ്‌ചയ്‌ക്ക്‌ ക്രിത്രിമ മാറിടം മാറ്റിവെയ്‌ക്കാന്‍ അവരോട്‌ ആവശ്യപ്പെട്ടിരുന്നുവെന്നും പൊലീസ്‌ ചോദ്യം ചെയ്യലിനിടെ ഡോക്ടര്‍ പറഞ്ഞു.

ഞാന്‍ 25000ത്തോളം ശസ്‌ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്‌. ചിലതില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അണുബാധയുണ്ടായ ഈ സ്‌ത്രീ ചികിത്സാച്ചെലവ്‌ വീണ്ടും കുറയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ആദ്യംതന്നെ ഞാന്‍ കുറച്ചുപണം മാത്രമേ വാങ്ങിയിരുന്നുള്ളു. വീണ്ടും പണം കുറയ്‌ക്കാത്തിലുള്ള പകപോക്കാനാണ്‌ അവര്‍ പരാതി നല്‍കിയിരിക്കുന്നത്‌.

രണ്ടുവര്‍ഷം മുമ്പാണ്‌ ഈ സ്‌ത്രീ എന്റെയടുത്ത്‌ ചികിത്സയ്‌ക്ക്‌ വന്നത്‌. ശസ്‌ത്രക്രിയാ സമയത്ത്‌ ഒരു സ്‌ത്രീയും ക്ലിനിക്കില്‍ ഉണ്ടാകാറുണ്ട്‌. ചികിത്സയന്വേഷിച്ചെത്തുന്ന സ്‌ത്രീകളെ തനിച്ചിരുത്താറില്ല. ഞാന്‍ പീഡിപ്പിച്ചുവെന്ന്‌ അവര്‍ പറയുന്നതില്‍ അടിസ്ഥാനമില്ല- ശര്‍മ്മ പൊലീസിനോട്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+