നാല്‍പതുകാരി തീകൊളുത്തി മരിച്ചു
ഹൈദരാബാദ്: സംക്രാന്തി ദിനത്തില്‍ വീടിനുമുന്നില്‍ കളം വരച്ചശേഷം വീട്ടമ്മ തീകൊളുത്തി മരിച്ചു. തിങ്കളാഴ്‌ച ഗാന്ധിനഗറില്‍ റോഡിന്റെ മധ്യത്തില്‍ കയറിനിന്നാണ് നാല്‍പതുകാരിയായ മീന കുമാരി സ്വന്തം ശരീരത്തിന് തീകൊളുത്തിയത്.
ഇതിന് മുമ്പ് മൂന്നുതവണ ഇവര്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നുവെന്നും ഇവര്‍ മാനസിക രോഗിയാണെന്നും പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവറായ അമര്‍നാഥ് റെഡ്ഡിയെന്നയാളുടെ ഭാര്യയാണിവര്‍. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.
മുമ്പൊരിക്കല്‍ ഇവര്‍ കിണറിലേയ്‌ക്ക് എടുത്തുചാടിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. എന്നാല്‍ അന്ന് പെട്ടന്നുതന്നെ ആളുകള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
സംക്രാന്തി പ്രമാണിച്ച് ഇവര്‍ ഞായറാഴ്‌ചതന്നെ വീട്ടുകാര്‍ക്കായി മധുരപലഹാരങ്ങളും മറ്റും ഉണ്ടാക്കിയിരുന്നുവത്രേ. തിങ്കളാഴ്‌ച അതിരാവിലെ എഴുന്നേറ്റ് മുറ്റത്ത് വര്‍ണക്കളം വരയ്‌ക്കുകയും ചെയ്‌തു.
പിന്നീട് വീട്ടിനുള്ളില്‍ പോയി മണ്ണെണ്ണകാനുമായി വന്ന് വീട്ടില്‍ നിന്നും അകലെ മാറിനിന്ന് അത് ശരീരത്തിലൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. രക്ഷപ്പെടുത്താന്‍ കഴിയാത്ത വിധം മാരകമായി പൊള്ളലേറ്റിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.












Click it and Unblock the Notifications