Get Updates
Get notified of breaking news, exclusive insights, and must-see stories!

അവരുടെ സ്‌നേഹം, തമിഴ്‌നാടിന്റെ പൂവ്‌

Red roseഹൊസൂര്‍: ഫെബ്രുവരി 14... 'വാലന്റൈന്‍സ്‌ ഡെ'... ലോകമൊട്ടാകെ പ്രണയം കൊണ്ടാടുന്ന ദിവസം. ഈ ദിനത്തില്‍ മിക്കവരും പ്രണയം പ്രഖ്യാപിക്കുന്നത്‌ ചോരച്ച നിറത്തിലുള്ള ഒരു പനിനീര്‍പ്പൂ കൂട്ടുകാരനോ കൂട്ടുകാരിയ്‌ക്കോ നല്‍കിയാവും. പൂവുകള്‍ പ്രത്യേകിച്ചും പനിനീര്‍പ്പൂവുകളില്ലാത്തൊരു വാലന്റൈന്‍സ്‌ ഡെയെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയുമോ?

ഇങ്ങനെ ലോകം മുഴുവനുമുള്ള പ്രണയികള്‍ പ്രണയം കൈമാറാന്‍ ഇന്ത്യയില്‍ നിന്നും അതും ഇങ്ങ്‌ തെക്ക്‌ തമിഴ്‌നാട്ടില്‍ നിന്നുമുള്ള പനിനീര്‍പ്പൂക്കളെയാണ്‌ ആശ്രയിക്കുന്നതെന്ന്‌ പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ. തമിഴ്‌നാട്ടിലെ ഹൊസൂര്‍ ജില്ലയിലും പരിസരപ്രദേശങ്ങളിലുമൊന്നു സന്ദര്‍ശനം നടത്തിയാല്‍ ഏറെക്കുറെ നിങ്ങള്‍ക്കിക്കാര്യം വിശ്വസിക്കാന്‍ കഴിയും.

നൂറോളം ഏക്കര്‍ ഭൂമിയിലാണ്‌ ഇവിടെ റോസാച്ചെടികള്‍ കൃഷിചെയ്‌തിരിക്കുന്നത്‌. ഒക്കെയും ആഗോള വിപണിയെ ലക്ഷ്യമാക്കിക്കൊണ്ടുതന്നെ. യൂറോപ്പ്‌, ആസ്‌ത്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളിലേയ്‌ക്കെല്ലാം ഇവിടെനിന്നും വന്‍ തോതിലാണ്‌ റോസാപ്പൂക്കള്‍ കയറ്റിപ്പോകുന്നത്‌.

വാലന്റൈന്‍സ്‌ ഡെയ്‌ക്കുമാത്രം പത്തുലക്ഷം റോസാപ്പൂക്കള്‍ വേണമെന്നാണ്‌ ആസ്‌ത്രേലിയയില്‍ നിന്നും വന്നിരിക്കുന്ന ആവശ്യം. യൂറോപ്യന്‍ രാജ്യങ്ങളിലേയ്‌ക്കും ഇതേപോലെ ഓര്‍ഡറുണ്ട്‌- ടാന്‍ഫ്ലോറ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ പാര്‍ക്കിന്റെ മേധാവി നജീബ്‌ അഹമ്മദ്‌ പറഞ്ഞു.

ഹൊസൂര്‍ നഗരത്തിന്‌ സമീപമുള്ള അമുദഗൊണ്ടപള്ളി ഗ്രാമത്തില്‍ അമ്പത്‌ ഹെക്ടര്‍ സ്ഥലത്താണ്‌ ടാന്‍ഫ്‌ലൊറ പൂക്കൃഷി നടത്തുന്നത്‌. ഏഷ്യയിലെ ഏറ്റവും വലിയRose Farm പൂകൃഷികേന്ദ്രമാണ്‌ തമിഴ്‌നാട്‌ സര്‍ക്കാറിന്‌ കീഴിലുള്ള ടാന്‍ഫ്ലോറ. ഇവിടെ പ്രതിവര്‍ഷം 37.5 മില്യന്‍ റോസാപ്പൂക്കളാണ്‌ ഉണ്ടാകുന്നത്‌.

ഇന്ത്യയിലെ തന്നെ സഹകരണരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രമുഖ റോസ്കൃഷികേന്ദ്രങ്ങളില്‍ ഒന്നാണ്‌ ടാന്‍ഫ്ലോറ. ഇരുപത്തിയഞ്ച്‌ ഫ്‌ലോറികള്‍ച്ചറിസ്‌റ്റുകള്‍ ചേര്‍ന്നാണ്‌്‌ രണ്ടുഹെക്ടറോളം സ്ഥലത്ത്‌ വിവിധതരം റോസാച്ചെടികള്‍ വളര്‍ത്തിയെടുക്കുന്നത്‌. ഇതിനായി പ്രത്യേകം ഗ്രീന്‍ ഹൗസുകളും ഗ്ലാസ്‌ ഹൗസുകളും സജ്ജീകരിച്ചിട്ടുണ്ട്‌.

ഒരു ഹെക്ടറില്‍ ഏതാണ്ട്‌ 70,000 റോസാച്ചെടികള്‍ വളരുന്നു. ഇവ ഓരോന്നും പ്രതിവര്‍ഷം 20മുതല്‍ 22വരെ പൂക്കള്‍ നല്‍കും. പ്രണയദിനത്തില്‍ ചുവന്ന റോസാപൂക്കള്‍ക്കാണ്‌ കൂടുതല്‍ ആവശ്യമുള്ളത്‌. ജാപ്പാന്‍കാര്‍ പിങ്ക്‌, മഞ്ഞ, ഓറഞ്ച്‌ എന്നീ കളറിലുള്ളവയും വാങ്ങുന്നുണ്ട്‌.

മറ്റുരാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ പൊതുവേ പൂക്കള്‍ക്ക്‌ വിലക്കുറവാണ്‌. അതുകൊണ്ടുതന്നെയാണ്‌ ആവശ്യക്കാര്‍ കടല്‍ കടന്ന്‌ ഇങ്ങോട്ടെത്തുന്നതും. എട്ടുമുതല്‍ നാല്‍പത്‌ രൂപവരെയാണ്‌ ഇവിടെ റോസാപ്പൂക്കള്‍ക്ക്‌ വില. തണ്ടിന്‌ നീളമുള്ളവയ്‌ക്ക്‌ പൊതുവേ വിലക്കൂടുതലാണ്‌. വാലന്റൈന്‍സ്‌ ഡെയ്‌ക്ക്‌ മാത്രം പൂക്കളുടെ കയറ്റുമതിയില്‍ മുപ്പത്‌ ശതമാനം വര്‍ധനയാണ്ടാകുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+