Get Updates
Get notified of breaking news, exclusive insights, and must-see stories!

പകവീട്ടാന്‍ പ്ലസ്‌ ടു വിദ്യാര്‍ത്ഥി സഹപാഠിയെ വെട്ടി

Sebastianആലക്കോട്‌(കണ്ണൂര്‍): പ്ലസ്‌ ടു വിദ്യാര്‍ത്ഥി സഹപാഠിയെ ക്ലാസില്‍ വെട്ടി പരുക്കേല്‍പ്പിച്ചു. ആലക്കോട്‌ എന്‍എസ്‌എസ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി വി.പി സെബാസ്റ്റ്യനാണ്‌(18) വെട്ടേറ്റത്‌.

കഴുത്തിലും കൈയ്‌ക്കും വേട്ടേറ്റ്‌ രക്തം വാര്‍ന്ന നിലയില്‍ പരിയാരം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ സെബാസ്റ്റ്യന്റെ സഹപാഠി മുഹമ്മദ്‌ സിറാജി(18)നെ പൊലീസ്‌ അറസ്റ്റുചെയ്‌തു.

പതിവായി കളിയാക്കുന്നതിന്റെ പകപോക്കാനാണ്‌ സിറാജ്‌ സെബാസ്‌റ്റിയനെ വെട്ടിയതെന്നാണ്‌ സൂചന. തിങ്കളാഴ്‌ച രാവിലെ മറ്റു കുട്ടികളുടെ മുന്നില്‍ രണ്ടുവിദ്യാര്‍ത്ഥികളും തമ്മില്‍ വഴക്കുണ്ടായിരുന്നു.

ഉച്ചഭക്ഷണത്തിന്റെ ഇടവേളയില്‍ സ്‌കൂളിന്റെ മുന്നിലുള്ള കടയില്‍ നിന്നും വെട്ടുകത്തിയും വാങ്ങിയാണ്‌ സിറാജ്‌ ക്ലാസിലെത്തിയത്‌. തുടര്‍ന്ന്‌ വീണ്ടും രണ്ടുപേരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ സിറാജ്‌ പെട്ടെന്ന്‌ വെട്ടുകത്തിയെടുത്ത്‌ സെബാസ്റ്റ്യനെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന്‌ സംഭവത്തിന്‌ ദൃക്‌സാക്ഷകളായ മറ്റുകുട്ടികള്‍ പറഞ്ഞു.

സെബാസ്റ്റ്യന്‍ കത്തി കടന്നുപിടിക്കാന്‍ ശ്രിമിക്കുന്നതിനിടെയാണ്‌ കൈയ്‌ക്ക്‌ വെട്ടേറ്റത്‌. പെട്ടുന്നുണ്ടായ രണ്ടാമത്തെ വെട്ടില്‍ കഴുത്തിനും മുറിവേറ്റു. മറ്റുകുട്ടികളുടെ കരച്ചില്‍കേട്ട്‌ മറ്റുക്ലാസുകളിലെ കുട്ടികളും അധ്യാപകരും എത്തിമ്പോഴേയ്‌ക്കും സെബാസ്‌റ്റിയന്‍ രക്തത്തില്‍ കുളിച്ചിരുന്നു.

സെബാസ്റ്റ്യന്റെ ഇടതുചെവി മുറിഞ്ഞ്‌ തൂങ്ങിയ നിലയിലാണ്‌. കഴുത്തിനും പുറത്തും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്‌. അടിയന്തര ശസ്‌ത്രക്രിയ്‌ക്കു വിധേയനാക്കിയ കുട്ടി അപകടനില തരണം ചെയ്‌തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+