സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നു: ഉമ്മന്‍ ചാണ്ടി
ആലപ്പുഴ: സംസ്ഥാനത്ത് ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. ആഭ്യന്തര വകുപ്പിന്‍റെ പിടിപ്പുകേടാണ് ഇതിന് രണമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണി സര്‍ക്കാരിന്‍റെ തുടക്കം മുതല്‍ സംസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ കയ്യേറി പ്രതികളെ മോചിപ്പിക്കുകയാണ്.
കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ സംസ്ഥാനം ഇന്ത്യയിലേ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടക്കുന്ന ജില്ലയായി കണ്ണൂര്‍ മാറിയി. സംസ്ഥാന സര്‍ക്കാരിന്‍റെ ആഭ്യന്തര വകുപ്പ് പാടെ പരാജയമായതാണ് ഇതിന് കാരണം- ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെ.കരുണാകരന്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത സ്വാഗത സംഘം യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കന്മാര്‍ വിട്ടുനിന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കരുണാകരനുമായി ഏറ്റവും അടുപ്പമുള്ള നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ഇത്തരം യോഗങ്ങളില്‍ ഡിസിസി അധ്യക്ഷന്മാര്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്‍റ് വി.ജെ.പൌലോസ് യോഗത്തില്‍ പങ്കെടുത്തുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മറിച്ചുള്ള പത്രവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്- അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.












Click it and Unblock the Notifications