ശ്രീനിവാസന്‍ സ്വന്തം പ്രതിമ അനാവരണം ചെയ്‌തു
തിരുവനന്തപുരം: നടന്‍ ശ്രീനിവാസന്‍ തന്റെ മെഴുകുപ്രതിമ അനാച്ഛാദനം ചെയ്‌തു. ശില്‍പി സുനില്‍ കണ്ടല്ലൂര്‍ ദുബയില്‍ സ്ഥാപിക്കുന്ന സെലിബ്രിട്ടീസ് ഇന്റര്‍നാഷണല്‍ വാക്‌സ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനായാണ് ശ്രീനിവാസന്റെ മെഴുകുപ്രതിമ നിര്‍മ്മിച്ചത്.
പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ശ്രീനിവാസനോടൊപ്പം ഭാര്യ വിമലയും ഇളയമകന്‍ ധ്യാനും പങ്കെടുത്തിരുന്നു. പ്രതിമ കണ്ടതോടെ എന്നെക്കുറിച്ച് എനിയ്‌ക്കൊരു ധാരണ ഉണ്ടായി. ഇതേക്കുറിച്ച് ഞാന്‍ തന്നെ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ. അതിനാല്‍ കാഴ്‌ചക്കാരാണ് അഭിപ്രായം പറയേണ്ട്- പ്രതിമ അനാവരണം ചെയ്‌തശേഷം ശ്രീനിവാസന്‍ പറഞ്ഞു.
ബേനസീര്‍ ഭൂട്ടോ, മോഹന്‍ലാല്‍, ഇന്ദിരാഗാന്ധി, ഷാരൂഖ് ഖാന്‍, മൈക്കിള്‍ ജാക്‌സണ്‍, ജാക്കിചാന്‍, അമിതാഭ് ബച്ചന്‍, ഗാന്ധിജി, വെള്ളാപ്പള്ളി നടേശന്‍, ചാര്‍ളി ചാപ്ലിന്‍, മദര്‍ തെരേസ എന്നിവരുടെ മെഴുകുപ്രതിമകളും സുനില്‍ നിര്‍മ്മിച്ചിട്ടുണ്ട്.
കഥപറയുമ്പോള്‍ എന്ന സിനിയുടെ ചിത്രീകരണ വേളയിലാണത്രേ സുനില്‍ ശ്രീനിവാസന്റെ ഫോട്ടോയും ശരീരഭാഗങ്ങളുടെ അളവും എടുത്തത്.
ദുബയിലെ വാക്‌സ് മ്യൂസിയത്തിന് തുടക്കം കുറിച്ച് 24മുതല്‍ ദുബയ് ഫെസ്റ്റ് 2008ന്റെ ഇന്ത്യന്‍ പവലിയനിലെ മ്യൂസിയത്തില്‍ മറ്റു പ്രതിമകള്‍ക്കൊപ്പം ശ്രീനിയുടെ പ്രതിമയും പ്രദര്‍ശിപ്പിക്കും.












Click it and Unblock the Notifications