Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കോസി കാമുകിയെ വിവാഹം ചെയ്‌തു

Sarkozy with Bruniപാരിസ്‌: ഫ്രഞ്ച്‌ പ്രസിഡന്റ്‌ സര്‍ക്കോസിയും(52) കാമുകി കാര്‍ല ബ്രൂണി(40)യും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന്‌ റിപ്പോര്‍ട്ട്‌.

വ്യാഴാഴ്‌ച എലിസ്സെ പാലസില്‍ വെച്ചുനടന്ന തീര്‍ത്തും സ്വകാര്യമായ ചടങ്ങിലാണ്‌ വിവാഹം നടന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റിന്റെ മന്ത്രാലയം ഇക്കാര്യം നിഷേധിക്കുകയോ സ്ഥിരീകരിയ്‌ക്കുകയോ ചെയ്‌തിട്ടില്ല.

നേരത്തെ ഡോക്ടര്‍മാര്‍ നടത്തിയ ഒരു സ്‌കാനിംഗ്‌ റിപ്പോര്‍ട്ടില്‍ കാര്‍ല ബ്രൂണി ഗര്‍ഭിണിയാണെന്ന്‌ വ്യക്തമാക്കിക്കൊണ്ട്‌ വാര്‍ത്തകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാവാം വിവാഹം നടന്നതെന്നാണ്‌ കരുതുന്നത്‌.

താനും ബ്രൂണിയും തമ്മിലുള്ള ഗൗരവമേറിയ ബന്ധമാണെന്നും തങ്ങള്‍ ഫെബ്രുവരിയില്‍ വിവാഹിതരാകുമെന്നുമായിരുന്നു സര്‍ക്കോസി നേരത്തേ പ്രഖ്യാപിച്ചിരുന്നത്‌.

ഇപ്പോള്‍ സര്‍ക്കോസി നടത്തുന്ന എല്ലാ ഔദ്യോഗിക യാത്രകളിയും ബ്രൂണി കൂട്ടുപോകുന്നുണ്ട്‌. ഇന്ത്യയിലെ റിപ്പബ്ലിക്‌ ദിനാഘോഷച്ചടങ്ങുകളില്‍ സര്‍ക്കോസി വിശിഷ്ടാതിഥിയായിരിക്കും. ഈ യാത്രയിലും ബ്രൂണി സര്‍ക്കോസിയെ അനുഗമിക്കുന്നുണ്ട്‌.

കാമുകിയായതിനാല്‍ ബ്രൂണിയ്‌ക്ക്‌ എന്ത്‌ സ്ഥാനം നല്‍കുമെന്നത്‌ ആഭ്യന്തരമന്ത്രാലയത്തിന്‌ തലവേദനയായിരുന്നു. എന്നാല്‍ പിന്നീട്‌ പ്രഥമ വനിതാ സ്ഥാനംതന്നെ നല്‍കി ആ തലത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന്‌ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+