Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിഭാഷകയെ മാനഭംഗപ്പെടുത്തി, സഹപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി

Orissa lawyers protesting ഭൂവനേശ്വര്‍: ഒറീസയില്‍ വനിതാ അഭിഭാഷകയെ കൂട്ടമാനഭംഗപ്പെടുത്തിയ സംഭവത്തില്‍ പൊലീസ്‌ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ സഹപ്രവര്‍ത്തകരായ അഭിഭാഷകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

തിങ്കളാഴ്‌ച രാത്രിയില്‍ ബലിപട്‌ന ഭാഗത്തുവെച്ചാണ്‌ അഭിഭാഷക കൂട്ടമാനഭംഗത്തിനിരയായത്‌. അഭിഭാഷകര്‍ക്കുനേരെതന്നെ ഇത്തരം പീഡനങ്ങള്‍ നടക്കുമ്പോള്‍ സാധാരണക്കാരുടെ അവസ്ഥയെന്താകുമെന്നാണ്‌ അഭിഭാഷകര്‍ ഉന്നയിക്കുന്ന ചോദ്യം. പൊലീസ്‌ നിഷ്‌ക്രിയരാണെന്നും ഇവര്‍ ആരോപിച്ചു.

മാനഭംഗപ്പെടുത്തിയ സംഭവത്തെക്കുറിച്ച്‌ പൊലീസ്‌ കാര്യമായ അന്വേഷണം നടത്താത്തതിനെത്തുര്‍ന്നാണ്‌ അഭിഭാഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്‌. ഭുവനേശ്വറിനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചുകൊണ്ടായിരുന്നു ചൊവ്വാഴ്ച വനിതാ അഭിഭാഷകരുള്‍പ്പെട്ട സംഘത്തിന്റെ പ്രതിഷേധപ്രകടനം.

പ്രകനക്കാര്‍ വാഹനങ്ങള്‍ തകര്‍ക്കുകയും റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട്‌ അഗ്നിക്കിരയാക്കുകയും ചെയ്‌തു. പ്രതിഷേധപ്രകടനത്തിനിടെ ഒരു അഭിഭാഷക പരസ്യമായി ആത്മഹത്യചെയ്യാനും ശ്രമിച്ചു.

കേസിലെ പ്രതികളെ ഇരുപത്തിനാല്‌ മണിക്കൂറിനുള്ളില്‍ പിടികൂടുമെന്ന്‌ സിറ്റി പൊലീസ്‌ കമ്മീഷണര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ്‌ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്‌. എന്നാല്‍ പ്രതികള്‍ ആരാണെന്ന്‌ കൃത്യമായ സൂചനയില്ലാത്തതുകൊണ്ടുതന്നെ ഇരുപത്തിനാല്‌ മണിക്കൂറിനുള്ളില്‍ ഇവരെ പിടികൂടുകയെന്നത്‌ സാധ്യമായ കാര്യമല്ല.

ഡിസംബറില്‍ ആറ്‌ മാനഭംഗക്കേസുകളാണ്‌ ഭുവനേശ്വറില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. മിക്കതിലും നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന്‌ കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+