യുപി വിഭജനം: മായാവതി പിന്തുണ പ്രഖ്യാപിച്ചു
ലക്‌നൗ: ഉത്തര്‍പ്രദേശിനെ മൂന്നായി വിഭജിക്കാനുള്ള നീക്കങ്ങള്‍ക്ക് മായാവതിയുടെ പിന്തുണ. വിഭജനക്കാര്യത്തില്‍ തനിയ്‌ക്ക് പൂര്‍ണ സമ്മതമാണെന്ന് ബിഎസ്‌പി അധ്യക്ഷയും യുപി മുഖ്യമന്ത്രിയുമായ മായാവതി വ്യക്തമാക്കി.
ബിഎസ്‌പി എന്നും ചെറിയ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരാണ്. യുപിയെ പൂര്‍വാചല്‍, ഹരിത് പ്രദേശ്, ബുണ്ടെല്‍ക്കഖണ്ഡ് എന്നീ സംസ്ഥാനങ്ങളായി വിഭജിക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് മുന്‍കൈയ്യെടുക്കേണ്ടത്. കേന്ദ്രം നേതൃത്വം നല്‌കിയാല്‍ വിഭജനം സംബന്ധിച്ച പ്രമേയം യുപി നിയമസഭ പാസാക്കി നല്‌കുമെന്ന് മായാവതി പറഞ്ഞു.
52-ാം ജന്മദിനത്തിനോടനുബന്ധിച്ചു നടത്തിയ പത്ര സമ്മേളനത്തിലാണ് മായാവതി വിഭജനം സംബന്ധിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
എന്നാല്‍ വിഭജന നിര്‍ദേശത്തെ സമാജ് വാദി പാര്‍ട്ടി നേതാവ് മുലായ്‌സിങ് എതിര്‍ത്തിട്ടുണ്ട്.
നേരത്തെ ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാവ് റിത്ത ബഹുഗുണെ ജോഷി ഈയാവശ്യവുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങുമായി ചര്‍ച്ച നടത്തിയിരുന്നു..












Click it and Unblock the Notifications