'കോട്ടയം സമ്മേളനത്തോടെ വി.എസിന്റെ കസേര തെറിക്കും'
കൊല്ലം: സിപിഎമ്മിന്റെ കോട്ടയം ജില്ലാ സമ്മേളനത്തോടെ വി.എസ് അച്യുതാനന്ദന്റെ മുഖ്യമന്ത്രിസ്ഥാനം തെറിയ്‌ക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
പിണറായി വിജയന്‍ രാഷ്ട്രീയ മാന്യത പാലിക്കുന്നില്ല. അദ്ദേഹത്തിന്റെ ഭാഷ ധിക്കാരം നിറഞ്ഞതാണ്. സാമുദായിക സ്‌പര്‍ദ്ധ വളര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്.
രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ വെട്ടിനിരത്താന്‍ നോക്കേണ്ട. കോട്ടയം സമ്മേളനത്തോടെ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിക്കുമെന്ന പിണറായിയുടെ പ്രസ്‌താവനയുടെ അര്‍ത്ഥം സമ്മേളനത്തോടെ വി.എസിന്റെ സ്ഥാനം തെറിയ്‌ക്കുമെന്നാണ്- ചെന്നിത്തല പറഞ്ഞു.
കൊല്ലത്ത് സി.എം സ്റ്റീഫന്‍ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications