ശരീരാവശിഷ്ടങ്ങള്‍ കടത്തിയയാള്‍ പിടിയില്‍
മലപ്പുറം: ശ്മാശനത്തില്‍ നിന്നും മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ കടത്തിയയാളെ പോലീസ് പിടികൂടി.
കുഞ്ഞിക്കിളിയന്‍ (63) എന്നയാളാണ് മരുന്നു നിര്‍മ്മാതാക്കള്‍ക്കായി ശരീരാവശിഷ്ടങ്ങള്‍ മോഷ്ടിച്ചതിന് പോലീസ് പിടികൂടിയിട്ടുള്ളത്. ശ്മശാനത്തിനു സമീപത്തുള്ള ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു തലയോട്ടിയുള്‍പ്പടെ ശരീരഭാഗങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊച്ചിയിലെ 'വണ്ടര്‍ ക്യൂര്‍' എന്ന ഔഷധ നിര്‍മ്മാണ സ്ഥാപനത്തിനു വേണ്ടിയാണ് താന്‍ ശരീരാവശിഷ്ടങ്ങള്‍ കടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ വ്യഴാഴ്ചയാണ് പൊന്നാനിയ്ക്കടുത്തുള്ള കോട്ടത്തറയിലെ ശ്മാശനത്തിലെ കുഴമാടങ്ങള്‍ തുറന്ന നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു.
ഒട്ടേറെ ജനങ്ങള്‍ അധിവസിക്കുന്ന ഇവിടെ ശവക്കുഴി തുറന്ന സംഭവം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിരുന്നു.












Click it and Unblock the Notifications