20 വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്‌തു കൊന്നയാള്‍ക്ക് വധശിക്ഷ
ബെയ്‌ജിങ്: നഷ്ടപ്പെട്ട ലൈംഗിക ശേഷി തിരിച്ചു കിട്ടുന്നതിനു വേണ്ടി 20 ഓളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്‌തു കൊന്നയാളെ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു.
1998-മുതല്‍ 2003 വരെ ചൈനയിലെ ദേശീയ പാര്‍ലമെന്റ് അംഗമായിരുന്ന വൂ ടിയാങ്സി(61)യെയാണ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്.
2005 മുതലാണ് ലിയു എന്ന യുവതിയുടെ സഹായത്തോടെ വൂ പെണ്‍കുട്ടികളെ വേട്ടയാടാന്‍ ആരംഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2007 എപ്രിലില്‍ പോലീസിന്റെ പിടിയിലാകുന്നതിന് മുമ്പ് ഇയാള്‍ ഇരുപത് സ്‌കൂള്‍ കുട്ടികളെ ബലാത്സംഗം ചെയ്‌തു കൊന്നിട്ടുണ്ടെന്ന് പോലീസിന്റെ കണക്ക്.
ഇയാളുടെ സഹായിയായി പ്രവര്‍ത്തിച്ച ലിയുവിന് 20 വര്‍ഷത്തെ തടവും കോടതി വിധിച്ചു. നേരത്തെ ലിയുവും ടിയാങ്സിന്‍റെ ഇരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കന്യകകളായ സ്‌ത്രീകളെ പ്രാപിച്ചാല്‍ നഷ്ടപ്പെട്ട യുവത്വവും ലൈംഗിക ശേഷിയും തിരിച്ചു കിട്ടുമെന്ന ചൈനീസ് അന്ധ വിശ്വാസത്തിന്റെ ചുവടു പിടിച്ചാണ് ഇയാള്‍ വിദ്യാര്‍ഥിനികളെ ബലാത്സംഗം ചെയ്‌തു കൊന്നത്. സ്‌കുള്‍ കുട്ടികള്‍ കന്യകകളായിരിക്കുമെന്ന വിശ്വാസത്തിലാണ് ഇയാള്‍ ഇവരെ തന്നെ ലക്ഷ്യമിട്ടത്. നൂറ് സ്‌ത്രീകളെ കിടപ്പറയിലെത്തിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
2002ല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നും ഏറ്റവും നല്ല സംരഭകനായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉപദേശക സമിതയംഗവുമായി ടിയാങ്സിയെ തിരഞ്ഞെടുത്തിരുന്നു.












Click it and Unblock the Notifications