മോണോലിസയുടെ നിഗൂഢതയ്‌ക്ക് വിരാമം
ലണ്ടന്‍: ആരാണവള്‍, എന്തിനാണിവള്‍ ചിരിയ്‌ക്കുന്നത്? അഞ്ഞൂറു വര്‍ഷമായി ലോകം ഡാവിഞ്ചിയുയര്‍ത്തിയ ചോദ്യങ്ങള്‍ക്കുത്തരം അന്വേഷിക്കുക
യാണ്.
ഇതില്‍ ഒരു ചോദ്യത്തിന് ഉത്തരമായെന്ന് ജര്‍മ്മന്‍ ഗവേഷക സംഘം. ഹെയ്‌ഡല്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്‌തവും നിഗൂഢവുമായ സൃഷ്ടിയായ മോണോലിസയുടെ രഹസ്യം കണ്ടെത്തിയെന്ന് അവകാശപ്പെട്ടിരിയ്‌ക്കുന്നത്.
ഇവരുടെ കണ്ടെത്തല്‍ പ്രകാരം മോണോലിസ ഫ്‌ളോറന്‍സിലെ വ്യപാരിയായിരുന്ന ജിയോ കൊണ്ടോയുടെ പത്‌നി ലിസ ഗെറാര്‍ഡിനിയാണ്. ഡാവിഞ്ചിയുടെ സുഹൃത്തായ അഗസ്‌റ്റിനെ വെസ്‌പൂച്ചിയുടെ കുറിപ്പുകളാണ് ഗവേഷകര്‍ ഇതിന് തെളിവായി ഉയര്‍ത്തിയിട്ടുള്ളത്.
ചെറു പുഞ്ചിരിയോടെ ഇരിക്കുന്ന മോണോലിസയുടെ ചിത്രത്തിനായി ഡാവിഞ്ചി സ്വന്തം മാതാവിന്റയുള്‍പ്പടെയുള്ളവരുടെ പല സുന്ദരങ്ങളായ മുഖങ്ങള്‍ സംയോജിപ്പിച്ചുവെന്നാണ് ഇത്രയും കാലം ലോകം വിശ്വസിച്ചിരുന്നത്.
ഫ്രാന്‍സിലെ ല്യൂവ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മോണോലിസ ലോകം കണ്ടതില്‍ വച്ച് ഏറ്റവും നിഗൂഢമായ ചിത്രമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മോണോലിസയിലെ നിഗൂഢതയെ കേന്ദ്രമാക്കി ഒട്ടേറെ നോവലുകളും സിനിമകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ആരാണ് മോണോലിസ എന്ന ചോദ്യത്തിന് ഉത്തരം വെളിപ്പെട്ടു കഴിഞ്ഞു. എന്നാല്‍ നിഗൂഢമായ ചിരിയെക്കുറിച്ചുള്ള രഹസ്യം ഇനിയും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഹൈഡല്‍ബര്‍ഗിലെ ഗവേഷകര്‍ പറയുന്നത്.












Click it and Unblock the Notifications