അന്ധ വിദ്യാര്‍ത്ഥിനിയെ അന്ധനായ അധ്യാപകന്‍ മാനഭംഗപ്പെടുത്തി
ദില്ലി: അന്ധ വിദ്ധ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ അന്ധനായ അധ്യാപകനെ പൊലീസ് അറസ്റ്റുചെയ്‌തു. വടക്കന്‍ ദില്ലിയിലെ ഒരു സ്‌കൂളിലാണ് അന്ധയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ മാനഭംഗപ്പെടുത്തിയത്.
ഇരുപതുകാരിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ അധ്യാപകന്‍ രാജേന്ദര്‍ പ്രസാദി(30)നെയാണ് ബുധനാഴ്‌ച പൊലീസ് അറസ്റ്റുചെയ്‌തത്. തിമര്‍പൂരില്‍ ഒരു എന്‍ജിഒ നടത്തുന്ന അന്ധര്‍ക്കായുള്ള സ്‌കൂളിലെ സ്റ്റോര്‍ റൂമില്‍ വെച്ചാണത്രേ ജനുവരി 11ന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മാനഭംഗപ്പെടുത്തിയത്.
ഇതിന് മുമ്പ് പലപ്രാവശ്യം അധ്യാപകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നതായി ഉത്തംനഗര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പറയുന്നുണ്ട്. സംഭവം നടന്നുകഴിഞ്ഞ് പുറത്തുപറയരുതെന്ന് പറഞ്ഞ് അധ്യാപകന്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നുവത്രേ.
കഴിഞ്ഞ എട്ടുമാസമായി ഈ പെണ്‍കുട്ടി ഈ സ്‌കൂളിലാണ് പഠിക്കുന്നത്. സംഭവത്തിന്‌ശേഷം വിദ്യാര്‍ത്ഥിനി പിന്നീട് ക്ലാസ്സില്‍ വന്നിരുന്നില്ല. ചൊവ്വാഴ്‌ച പെണ്‍കുട്ടി സ്‌കൂള്‍ ഹോസ്‌റ്റലിലെത്തി തന്റെ സഹോദരിയെവിളിച്ചാണ് സംഭവത്തെക്കുറിച്ച് പറഞ്ഞത്.
പിന്നീട് സഹോദരിയാണ് എന്‍ജിഒ മുഖാന്തരം സംഭവം പൊലീസിനെ അറിയിച്ചത്. എന്‍ജിഒയുടെ സഹായത്തോടെ സഹോദരിമാര്‍ അധ്യാപകനെതിരെ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിമായി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
നേപ്പാളിലെ ലുംബിനി സ്വദേശിയാണ് ആരോപണവിധേയനായ അധ്യാപകന്‍. ഇയാള്‍ സ്‌കൂളിന്റെ സെക്രട്ടറികൂടിയാണെന്നും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications