'രംഗ് ദേ ബസന്തി' മദ്യം നിരോധിച്ചു
ലുധിയാന: ഒരു പ്രമുഖ മദ്യവ്യാപാര കമ്പനി 'രംഗ് ദേ ബസന്തി' എന്ന ബ്രാന്റിലുള്ള മദ്യം പഞ്ചാബ് സര്‍ക്കാര്‍ നിരോധിച്ചു.
'രംഗ് ദേ ബസന്തി' എന്ന പേരില്‍ മദ്യം പുറത്തിറക്കിയതിനെതിരെ പഞ്ചാബിലും സംസ്ഥാനത്തിന് പുറത്തും പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നിരോധനം. 'രംഗ് ദേ ബസന്തി' മദ്യം വിപണിയിലെത്തിയതില്‍ പഞ്ചാബ് എക്സൈസ് വകുപ്പ് ഖേദം പ്രകടിപ്പിച്ചു.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടാണ് 'രംഗ് ദേ ബസന്തി' ഗാനം പ്രശസ്തമായത്. ഭഗത് സിംഗാണ് ഈ ഗാനത്തിന്റെ പ്രശസ്തിക്കു പിന്നില്‍. ഭഗത് സിംഗ് തൂക്കുമരത്തിലേക്ക് നടന്നുകയറിയത് ഈ ഗാനമാലപിച്ചുകൊണ്ടായിരുന്നു.
രണ്ടു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ അനീതിക്കെതിരായ യുവാക്കളുടെ പോരാട്ടത്തിന്റെ കഥ പറയുന്ന അമീര്‍ഖാന്റെ ഹിന്ദി ചിത്രത്തിനും രംഗ് ദേ ബസന്തി എന്ന പേരാണ് നല്‍കിയിരുന്നത്.












Click it and Unblock the Notifications