മുസ്ലീം സമൂഹം ഗോദ്‌റെജ് ബഹിഷ്‌ക്കരിക്കുന്നു
ദില്ലി: തസ്ലീമ നസ്‌റിനു ശേഷം ഒരു സാഹിത്യകാരന്‍ കൂടി ഇന്ത്യന്‍ മുസ്ലീം സമൂഹത്തിന്റെ എതിര്‍പ്പ് നേരിടുന്നു.
ലോക പ്രശസ്‌ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിയാണ് ഇന്ത്യന്‍ മുസ്ലീം സമൂഹത്തിന്റെ എതിര്‍പ്പ് നേരിടുന്നത്.
എയ്‌ഡ്‌സ് പ്രതിരോധ പ്രവര്‍ത്തന പരിപാടികള്‍ക്കായി മുംബൈയിലെത്തിയ റുഷ്‌ദിക്കെതിരെ വ്യപകമായ എതിര്‍പ്പാണ് ഇസ്ലാം മത വിശ്വാസികളില്‍ നിന്നുയര്‍ന്നിട്ടുള്ളത്.
ഗോദ്‌റെജ് കുടുംബാംഗവും സാമൂഹ്യ പ്രവര്‍ത്തകനുമായ പരമേശ്വര്‍ ഗോദ്‌റെജിന്റെ ക്ഷണ പ്രകാരമാണ് റുഷ്‌ദി മുംബൈയിലെത്തിയത്. ഇതില്‍ പ്രകോപിതരായ മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ അല്‍ഉമ എന്ന മുസ്ലീം സംഘടന റുഷ്‌ദിയെ ഇവിടെയെത്തിച്ചതിന്റെ ഉത്തരവാദിത്വം ഗോദ്‌റെജ് കമ്പനിക്കാണെന്ന് ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി ഗോദ്‌റെജ് കമ്പനിയുടെ ഉത്‌പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ മുംസ്ലീം ജനതയോട് ആഹ്വാനവും ചെയ്‌തിട്ടുണ്ട്.
എയ്‌ഡ്‌സ് ബോധവത്‌കരണ പരിപാടികളോടനുബന്ധിച്ച് ഗോദ്റെജ് കന്പനി സല്‍മാന്‍ റുഷ്‌ദിയെ മുംബൈയിലെത്തിച്ചത് ഇസ്ലാം മത വിശ്വാസികളെ നിന്ദിക്കാനാണെന്നും സംഘടന ആരോപിച്ചു.
മുസ്ലീം ജനതയോട് ഗോദ്റെജ് ഗ്രൂപ്പ് മാപ്പ് പറയണമെന്നാവശ്യം ഉയര്‍ത്തിയ സംഘടന ഇതുന്നയിച്ച് ഗോദ്റെജ് ഗ്രൂപ്പിന്റെ ആസ്ഥാനത്തിനു മുന്നില്‍ ധര്‍ണയും സംഘടിപ്പിക്കുന്നുണ്ട്.
റുഷ്ദിക്കെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി മുംബൈയില്‍ പലയിടത്തും അദ്ദേഹത്തിന്റെ കോലങ്ങള്‍ കത്തിക്കുന്നുണ്ട്. 1989ല്‍ റുഷ്ദിയുടെ 'സാത്താന്റെ വചനങ്ങള്‍' എന്ന കൃതിക്കെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളോട് അനുബന്ധിച്ച് നടന്നപോലീസ് വെടിവെയ്പില്‍ നിരപരാധികളായ 12 യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.












Click it and Unblock the Notifications